Sunday, May 5, 2024
HomeKerala'കൊച്ചിയില്‍ മരക്കഷണം കൊണ്ട് എടിഎം കൗണ്ടര്‍ പൊളിക്കാന്‍ ശ്രമിച്ചു': ജാര്‍ഖണ്ഡ് സ്വദേശി അറസ്റ്റില്‍

‘കൊച്ചിയില്‍ മരക്കഷണം കൊണ്ട് എടിഎം കൗണ്ടര്‍ പൊളിക്കാന്‍ ശ്രമിച്ചു’: ജാര്‍ഖണ്ഡ് സ്വദേശി അറസ്റ്റില്‍

കൊച്ചി : എടിഎം കൗണ്ടര്‍ പൊളിക്കാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ യുവാവ് അറസ്റ്റില്‍.

ജാര്‍ഖണ്ഡ് സ്വദേശിയായ ജാദുവാണ് അറസ്റ്റിലായത്. പ്രതിയുടെ മാനസിക നില തകരാറിലാണോ എന്ന് സംശയമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. പനമ്ബിള്ളി നഗറിലെ എടിഎം കൗണ്ടര്‍ പൊളിക്കാന്‍ ശ്രമിക്കുന്നതിനിടെ ഹോം ഗാര്‍ഡാണ് പ്രതിയെ പിടികൂടിയത്.

പൊലീസ് പറയുന്നത്: കൊച്ചി പനമ്ബിള്ളി നഗറിലെ എസ്ബിഐ എടിഎം കൗണ്ടറാണ് ജാദു പൊളിക്കാന്‍ ശ്രമിച്ചത്. ഒരു മരക്കഷണവുമായി എത്തിയ ഇയാള്‍ എടിഎം കൗണ്ടറിന് താഴെയുള്ള ഷീറ്റിന്റെ ഒരുഭാഗം പൊളിച്ചു. ഇത് കണ്ട് സമീപത്തുണ്ടായിരുന്ന ഹോംഗാര്‍ഡെത്തി ഇയാളെ തടഞ്ഞുവച്ചു.

വിവരമറിഞ്ഞ് പൊലീസ് എത്തി പ്രതിയെ സ്റ്റേഷനിലേക്ക് എത്തിച്ചു. ചോദ്യം ചെയ്യലില്‍ പരസ്പര വിരുദ്ധമായാണ് ഇയാള്‍ സംസാരിക്കുന്നത്. തെരുവില്‍ അലയുന്ന ഇയാളുടെ മാനസിക നില തകരാറിലെന്നാണ് സംശയം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular