Monday, May 6, 2024
HomeGulfഅശ്ലീല ടിക്ടോക് വിഡിയോ: ഫിലിപ്പീനികള്‍ പിടിയില്‍

അശ്ലീല ടിക്ടോക് വിഡിയോ: ഫിലിപ്പീനികള്‍ പിടിയില്‍

ഷാര്‍ജ : ടിക്ടോക്കില്‍ അശ്ലീല വിഡിയോ പോസ്റ്റ് ചെയ്ത സംഭവത്തില്‍ അഞ്ചു ഫിലിപ്പീന്‍സ് സ്വദേശികളെ ഷാര്‍ജ പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവം സ്ഥിരീകരിച്ച ദുബൈയിലെ ഫിലിപ്പീന്‍സ് കോണ്‍സുലേറ്റ് വിഷയം പരിശോധിച്ചു വരുകയാണെന്ന് പറഞ്ഞു.

യു.എ.ഇയുടെ സംസ്കാരത്തിനും നിയമത്തിനും വിരുദ്ധമായ രീതിയിലുള്ള വിഡിയോയാണ് ഇവര്‍ പോസ്റ്റ് ചെയ്തത്. സംഭവത്തില്‍ ഷാര്‍ജ പൊലീസ് അന്വേഷണം തുടരുകയാണ്. പിടിയിലായവര്‍ക്ക് ആവശ്യമായ നിയമസഹായം നല്‍കുമെന്ന് കോണ്‍സുലേറ്റ് അറിയിച്ചിട്ടുണ്ട്.

യു.എ.ഇയിലെ ഫിലിപ്പീന്‍സ് പ്രവാസികള്‍ ആതിഥേയ രാജ്യത്തെ ആചാരങ്ങളെ മാനിക്കണമെന്നും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കം ശ്രദ്ധിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. സൈബര്‍ നിയമം കര്‍ശനമായി നടപ്പാക്കുന്നതിന്‍റെ ഭാഗമായി സമൂഹ മാധ്യമങ്ങളില്‍ അധികൃതര്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular