Saturday, May 4, 2024
HomeIndiaമയക്കുമരുന്ന് നിറച്ച ട്രോഫിയുമായി ഷാര്‍ജയില്‍ അറസ്റ്റില്‍; ബോളിവുഡ് നടിയെ ലഹരിക്കേസില്‍ കുടുക്കിയ സംഘം പിടിയില്‍

മയക്കുമരുന്ന് നിറച്ച ട്രോഫിയുമായി ഷാര്‍ജയില്‍ അറസ്റ്റില്‍; ബോളിവുഡ് നടിയെ ലഹരിക്കേസില്‍ കുടുക്കിയ സംഘം പിടിയില്‍

മുംബൈ : ബോളിവുഡ് താരം ക്രിസന്‍ പെരേരയെ ദുബൈയില്‍ മയക്കുമരുന്ന് കടത്തുകേസില്‍ കുടുക്കിയ രണ്ടുപേര്‍ അറസ്റ്റില്‍.

മുംബൈയില്‍ വച്ചാണ് പ്രതികളെ ക്രൈംബ്രാഞ്ച് പൊലീസ് പിടികൂടിയത്. മയക്കുമരുന്ന് നിറച്ച ട്രോഫിയുമായി യു.എ.ഇയില്‍ പിടിയിലായ ക്രിസന്‍ നിലവില്‍ ഷാര്‍ജയില്‍ ജയിലില്‍ കഴിയുകയാണ്.

മുംബൈയിലെ ബോറിവാളി സ്വദേശി ആന്തണി പോള്‍, ഇയാളുടെ കൂട്ടാളി മഹാരാഷ്ട്രയിലെ സിന്ദുദുര്‍ഗ് സ്വദേശിയായ രാജേഷ് ബബോട്ടെ എന്ന രവി എന്നിവരാണ് ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്. ദുബൈയിലേക്ക് പോയ ക്രിസനിനെ മയക്കുമരുന്ന് നിറച്ച ട്രോഫി കൈമാറിയാണ് സംഘം കുരുക്കിയത്.

ഏപ്രില്‍ ഒന്നിനാണ് ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ക്രിസന്‍ പെരേരയെ കസ്റ്റംസ് സംഘം പിടികൂടുന്നത്. നടിയുടെ കൈവശമുണ്ടായിരുന്ന ട്രോഫിക്കകത്ത് മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു. ഒരു അന്താരാഷ്ട്ര വെബ്‌സീരീസില്‍ അവസരമുണ്ടെന്നു പറഞ്ഞാണ് പ്രതികള്‍ നടിയെ ദുബൈയിലേക്ക് അയയ്ക്കുന്നത്. ഓഡിഷന്‍ ദുബൈയിലാണ് നടക്കുന്നതെന്നാണ് പറഞ്ഞിരുന്നത്.

നേരത്തെ ക്രിസന്‍ പെരേരയുടെ അമ്മയുടെ ഫോണില്‍ ബന്ധപ്പെട്ടാണ് മകള്‍ക്ക് മികച്ചൊരു അവസരമുണ്ടെന്നു പറഞ്ഞ് പ്രതികളില്‍ ഒരാള്‍ വിളിക്കുന്നത്. പിന്നീട് ഇവരെ ക്രിസന്‍ ബന്ധപ്പെടുകയും പലതവണ മുംബൈയില്‍ വച്ച്‌ നേരില്‍കാണുകയും ചെയ്തു. ദുബൈയിലേക്ക് തിരിക്കുന്നതിന്റെ തലേന്നാള്‍ മുംബൈയിലെ ഒരു ഹോട്ടലില്‍ വച്ച്‌ ഇവര്‍ വീണ്ടും കണ്ടു. ദുബൈയില്‍ ഒരാള്‍ക്കു നല്‍കണമെന്ന് ആവശ്യപ്പെട്ട് ട്രോഫി നടിയെ ഏല്‍പിക്കുകയും ചെയ്തു.

ഷാര്‍ജ വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോഴാണ് ഇതു തനിക്കുള്ള കുരുക്കായിരുന്നുവെന്ന് നടി തിരിച്ചറിയുന്നത്. നിലവില്‍ ഷാര്‍ജ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ് 27കാരി. സംഭവത്തില്‍ കുടുംബം പൊലീസിനെ സമീപിച്ചെങ്കിലും ഒരു നടപടിയുമുണ്ടായില്ല. പിന്നീട് ക്രൈം ബ്രാഞ്ച് ഇടപെട്ടാണ് കേസെടുക്കുന്നത്.

ക്രിസനിനു പുറമെ മറ്റു നാലുപേരെയും ഇതിനുമുന്‍പ് ആന്തണി മയക്കുമരുന്ന് കേസില്‍ കുടുക്കിയിട്ടുണ്ടെന്ന് അന്വേഷണത്തില്‍ സമ്മതിച്ചിട്ടുണ്ട്. ഇതില്‍ ഒരാള്‍ ഷാര്‍ജ ജയിലില്‍ തന്നെയാണ് കഴിയുന്നത്. നയതന്ത്ര മാര്‍ഗത്തിലൂടെ എഫ്.ഐ.ആര്‍ ഷാര്‍ജ അധികൃതര്‍ക്കു കൈമാറി നടിയെ മോചിപ്പിക്കാനുള്ള ശ്രമത്തിലാണ് മുംബൈ പൊലീസ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular