Sunday, April 28, 2024
Homeസുഡാനില്‍ 297 കുട്ടികളെ രക്ഷപ്പെടുത്തി

സുഡാനില്‍ 297 കുട്ടികളെ രക്ഷപ്പെടുത്തി

ഖാര്‍ത്തൂം: സൈനികവിഭാഗങ്ങള്‍ പരസ്പരം ഏറ്റുമുട്ടുന്ന സുഡാന്‍റെ തലസ്ഥാനമായ ഖാര്‍ത്തൂമിലെ അനാഥാലയത്തില്‍നിന്ന് 297 കുട്ടികളെ രക്ഷപ്പെടുത്തി.

ഏപ്രില്‍ പതിനഞ്ചിനു സൈന്യവും അര്‍ധസൈനിക വിഭാഗമായ ആര്‍എസ്‌എഫും തമ്മില്‍ യുദ്ധം തുടങ്ങിയശേഷം അനാഥാലയത്തിലെ 70നു മുകളില്‍ കുട്ടികള്‍ പട്ടിണിയും രോഗവും മൂലം മരിച്ചിരുന്നു.

മൈഗോമ അനാഥാലയത്തില്‍നിന്ന് ഒരു മാസത്തിനും 15 വര്‍ഷത്തിനും ഇടയില്‍ പ്രായമുള്ള കുട്ടികളെയാണു രക്ഷപ്പെടുത്തിയതെന്നു റെഡ്ക്രോസ് അറിയിച്ചു. ഖാര്‍ത്തൂമില്‍നിന്ന് 200 കിലോമീറ്റര്‍ അകലെ വാദ് മദനിയിലെ ഇടത്താവളത്തിലേക്കാണ് ഇവരെ മാറ്റിയിരിക്കുന്നതെന്നു യൂണിസെഫ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular