Thursday, May 2, 2024
HomeIndiaഅമര്‍നാഥ് തീര്‍ത്ഥയാത്ര: തീര്‍ത്ഥാടകരുടെ ആദ്യ ബാച്ച്‌ ഇന്ന് പുറപ്പെടും

അമര്‍നാഥ് തീര്‍ത്ഥയാത്ര: തീര്‍ത്ഥാടകരുടെ ആദ്യ ബാച്ച്‌ ഇന്ന് പുറപ്പെടും

രിത്ര പ്രസിദ്ധമായ അമര്‍നാഥ് തീര്‍ത്ഥയാത്ര ഇന്ന് മുതല്‍ ആരംഭിക്കും. തീര്‍ത്ഥാടകരുടെ ആദ്യ ബാച്ച്‌ ഇന്ന് പുറപ്പെടുന്നതാണ്.

ഗന്ദര്‍ബാലിലെ ബാള്‍ട്ടൻ ബേസ് ക്യാമ്ബില്‍ നിന്നാണ് അമര്‍നാഥ് ഗുഹയിലേക്ക് യാത്ര ആരംഭിക്കുക. അമര്‍നാഥ് തീര്‍ത്ഥാടനത്തിനുള്ള രജിസ്ട്രേഷനുകള്‍ ഇപ്പോഴും തുടരുന്നുണ്ട്. 62 ദിവസം നീണ്ടു നില്‍ക്കുന്നതാണ് യാത്രയുടെ ദൈര്‍ഘ്യം. ഈ വര്‍ഷം ജൂലൈ ഒന്നിന് ആരംഭിച്ച്‌ ഓഗസ്റ്റ് 31ന് യാത്ര അവസാനിക്കും.

തെക്കൻ കാശ്മീരിലെ ഹിമാലയൻ മലനിരകളിലൂടെയാണ് തീര്‍ത്ഥാടനം നടക്കുന്നത്. പ്രധാനമായും രണ്ട് റൂട്ടുകളിലൂടെ തീര്‍ത്ഥാടകര്‍ അമര്‍നാഥ് ഗുഹയില്‍ എത്തും. ഹഹല്‍ഗാമില്‍ ആരംഭിക്കുന്ന 48 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നുവാൻ റൂട്ടും, ഗണ്ഡേര്‍ബാലില്‍ നിന്നാരംഭിക്കുന്ന 14 കിലോമീറ്റര്‍ ദൂരമുള്ള ബാലതാര്‍ റൂട്ടുമാണുള്ളത്. പ്രതിദിനം 7,500 തീര്‍ത്ഥാടകര്‍ക്ക് രണ്ട് റൂട്ടിലൂടെയും യാത്ര ചെയ്യാനാകും. തീര്‍ത്ഥാടകര്‍ക്ക് ഗന്ദര്‍ബാല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ശ്യാംബിര്‍ വിജയകരമായ യാത്ര ആശംസിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular