Thursday, May 2, 2024
HomeIndiaരണ്ട് പുതിയ ഡേറ്റ ബൂസ്റ്റര്‍ പ്ലാനുകള്‍ അവതരിപ്പിച്ച്‌ ജിയോ

രണ്ട് പുതിയ ഡേറ്റ ബൂസ്റ്റര്‍ പ്ലാനുകള്‍ അവതരിപ്പിച്ച്‌ ജിയോ

ന്യൂഡല്‍ഹി: പുതിയ രണ്ടു ഡേറ്റ ബൂസ്റ്റര്‍ പ്ലാനുകള്‍ അവതരിപ്പിച്ച്‌ പ്രമുഖ ടെലികോം കമ്ബനിയായ റിലയന്‍സ് ജിയോ.

19 രൂപയുടെയും 29 രൂപയുടെയും പ്ലാനുകളാണ് വരിക്കാര്‍ക്കായി അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ ഉപയോക്താവിന് തെരഞ്ഞെടുക്കാന്‍ കഴിയുന്ന ഡേറ്റ ബൂസ്റ്റര്‍ പ്ലാനുകളുടെ എണ്ണം ഏഴായി.

അതിവേഗ 1.5 ജിബി ഡേറ്റ ലഭിക്കുന്നതാണ് 19 രൂപയുടെ പ്ലാന്‍. 2.5 ജിബി ഡേറ്റയാണ് 29 രൂപയുടെ പ്ലാന്‍ അനുസരിച്ച്‌ ലഭിക്കുന്നത്. അനുവദിച്ച ഡേറ്റാ പരിധിയില്‍ എത്തിയാല്‍ പിന്നീട് സ്പീഡ് 64 കെബിപിഎസ് ആയി കുറയും. ഇത് ഇന്റര്‍നെറ്റ് ഉപയോഗത്തിന് മാത്രമുള്ള പ്ലാനാണ്. ഈ പ്ലാനുകള്‍ ഉപയോഗിച്ച്‌ പരിധിയില്ലാതെ വിളിക്കാന്‍ സാധിക്കില്ല.

അടുത്തിടെ, വൊഡഫോണ്‍ ഐഡിയയും സമാനമായ നിലയില്‍ ഡേറ്റ പ്ലാനുകള്‍ അവതരിപ്പിച്ചിരുന്നു. 24 രൂപയുടെയും 49 രൂപയുടെയും പ്ലാനുകളാണ് അവതരിപ്പിച്ചത്. ഒരു മണിക്കൂര്‍ നേരത്തേയ്ക്ക് പരിധികളില്ലാതെ ഡേറ്റ ഉപയോഗിക്കാന്‍ അനുവദിക്കുന്നതാണ് 24 രൂപ പ്ലാന്‍. 49 രൂപ പ്ലാനില്‍ ഒരു ദിവസം മുഴുവനും ആറു ജിബി വരെ ഡേറ്റ ഉപയോഗിക്കാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular