Sunday, April 28, 2024
HomeCinemaയുകെയിലെ ലാവണ്ടര്‍ ഫാം സന്ദര്‍ശിച്ച്‌ മലയാള സിനിമ താരങ്ങള്‍

യുകെയിലെ ലാവണ്ടര്‍ ഫാം സന്ദര്‍ശിച്ച്‌ മലയാള സിനിമ താരങ്ങള്‍

ലയാള സിനിമ താരങ്ങളായ മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബൻ, രമേശ് പിഷാരടി എന്നിവര്‍ യുകെയിലെ കെന്റില്‍ ഉള്ള ലാവണ്ടര്‍ ഫാം സന്ദര്‍ശിച്ചു.

താരങ്ങള്‍ തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ലാവണ്ടര്‍ ഫാമില്‍ ഒന്നായ കാസില്‍ ഫാമില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ചു. താരങ്ങള്‍ക്കൊപ്പം കുഞ്ചാക്കോ ബോബന്റെ കുടുംബവും എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആയ ബിനീഷ് ചന്ദ്രയും ഉണ്ട്.

മാഞ്ചസ്റ്ററില്‍ വച്ച്‌ നടന്ന ആനന്ദ് ടിവി അവാര്‍ഡ് നൈറ്റില്‍ പങ്കെടുക്കാനാണ് മൂന്നുപേരും യുകെയിലെത്തിയത്. മികച്ച നടിക്കുള്ള പുരസ്കാരം മഞ്ജുവാര്യര്‍ കരസ്ഥമാക്കിയപ്പോള്‍ മികച്ച നടനുള്ള പുരസ്കാരം കുഞ്ചാക്കോ ബോബനും മികച്ച സ്വഭാവ നടനുള്ള പുരസ്കാരം രമേഷ് പിഷാരടിയും കരസ്ഥമാക്കി. കുഞ്ചാക്കോ ബോബൻ ഭാര്യയായ പ്രിയ, മകൻ ഇസഹാക്ക് എന്നിവര്‍ക്കൊപ്പം ആണ് അവാര്‍ഡ് നൈറ്റില്‍ പങ്കെടുത്തത്. യുകെയിലെ മാഞ്ചസ്റ്ററില്‍ വച്ച്‌ നടന്നഅവാര്‍ഡ് നൈറ്റിന്റെ മുഖ്യാതിഥി മമ്മൂട്ടിയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular