Sunday, May 5, 2024
HomeCinemaജനങ്ങളെ ഇത്രയേറെ സ്നേഹിച്ച ഒരു ജനനേതാവും വേറെ ഉണ്ടാവില്ല, പ്രിയ കുഞ്ഞൂഞ്ഞിന് വിട: അഖില്‍ മാരാര്‍

ജനങ്ങളെ ഇത്രയേറെ സ്നേഹിച്ച ഒരു ജനനേതാവും വേറെ ഉണ്ടാവില്ല, പ്രിയ കുഞ്ഞൂഞ്ഞിന് വിട: അഖില്‍ മാരാര്‍

ബിഗ്ബോസ് വിജയി അഖില്‍ മാരാര്‍ പങ്കുവച്ച ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. അടുത്തിടെ മാരാര്‍ എന്ന പേരിനെതിരെ പലരും രംഗത്ത് എത്തിയിരുന്നു.

എന്നാല്‍ കുറിക്ക് കൊള്ളുന്ന മറുപടി നല്‍കിയാണ് അഖില്‍ ആരോപണങ്ങളെ എതിര്‍ത്തത്. ഇന്ന് വിടപറഞ്ഞ മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയെ കുറിച്ച്‌ അഖില്‍ കുറിച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

ഞാൻ ഇത്രയേറെ സ്നേഹിച്ച, ആരാധിച്ച ഒരു ജന നേതാവ് വേറെയില്ല, ജനങ്ങളെ ഇത്രയേറെ സ്നേഹിച്ച ഒരു ജനനേതാവും വേറെ ഉണ്ടാവില്ല.

കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍, നേരിന്ന് നേരായ നേര്‍ വഴി കാട്ടിയോൻ, ശക്തിയായ് സത്യത്തെ സഹചാരിയാക്കിയോൻ ഒപ്പം നടന്നവര്‍ കൂടെ ചിരിച്ചവര്‍, ഒറ്റപ്പെടുത്താൻ ശ്രമിച്ച നാളില്‍ ആരോപണത്തിൻ്റെ കൂരമ്ബുകള്‍, കൊണ്ട് വില്ല് കുലച്ചു നിന്ന നാളില്‍ മന്ദ ഹാസത്താല്‍ കൂരമ്ബ് മാലയെ പൂമാല പൊന്മാലയാക്കി കുഞ്ഞൂഞ്ഞ് എന്നാണ് താരം കുറിച്ചിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular