Thursday, May 2, 2024
HomeIndiaമണിപ്പൂര്‍: ഒടുവില്‍ മൗനം വെടിഞ്ഞു പ്രധാനമന്ത്രി

മണിപ്പൂര്‍: ഒടുവില്‍ മൗനം വെടിഞ്ഞു പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മണിപ്പൂരില്‍ സ്ത്രീത്വം തെരുവില്‍ അപമാനിക്കപ്പെട്ട പശ്ചാത്തലത്തില്‍ ഒടുവില്‍ മൗനം വെടിഞ്ഞു പ്രധാനമന്ത്രി നരേന്ദ്ര മോദി.

മണിപ്പുരില്‍ അക്രമങ്ങളും കലാപവും കൊടുമ്ബിരിക്കൊള്ളുമ്ബോഴും മൗനം തുടരുകയായിരുന്നു നരേന്ദ്രമോദി. രാജ്യത്തിനും പുരോഗമന സമൂഹത്തിനുമാകെ ലജ്ജാകരമായ സംഭവമാണ് മണിപ്പുരിലുണ്ടായതെന്നും സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ വിട്ടുവീഴ്ചയില്ലാത്ത ക്രമസമാധാനപാലനം ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞു.

ഹൃദയം നിറയെ വേദനയും ദേഷ്യവും തോന്നുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു. കുറ്റക്കാരെ വെറുതേ വിടില്ലെന്നും മണിപ്പുരിലെ തര്‍ക്കങ്ങള്‍ മധ്യസ്ഥതയിലൂടെ പരിഹരിക്കാനുള്ള ബില്‍ ഇത്തവണ വരുമെന്നും മോദി ഉറപ്പുനല്‍കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular