Monday, May 6, 2024
HomeKeralaസംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ പ്രഖ്യാപനം ഇന്ന്‌

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ പ്രഖ്യാപനം ഇന്ന്‌

തിരുവനന്തപുരം: 2022 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വെള്ളി പകല്‍ മൂന്നിന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ സെക്രട്ടറിയറ്റ് പിആര്‍ ചേംബറില്‍ പ്രഖ്യാപിക്കും.

156 ചിത്രം മത്സരത്തിനുണ്ടായിരുന്നു. പ്രാഥമികതലത്തിലെ രണ്ടു ജൂറികള്‍ (ഉപസമിതികള്‍) വിലയിരുത്തിയ 30 ശതമാനം ചിത്രങ്ങളാണ് അന്തിമ ജൂറി കണ്ടത്. മികച്ച നടൻ, നടി, സിനിമ, സംവിധായകൻ എന്നീ വിഭാഗങ്ങളില്‍ ശക്തമായ മത്സരമുണ്ടായെന്നാണ് സൂചന. കുട്ടികളുടെ വിഭാഗത്തില്‍ എട്ടുചിത്രവും മത്സരിച്ചു. ബംഗാളി സംവിധായകനും നടനുമായ ഗൗതംഘോഷാണ് അന്തിമ ജൂറി അധ്യക്ഷൻ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular