Wednesday, May 1, 2024
HomeObituaryഹൂസ്‌റ്റൻ, ഷുഗർലാന്റിൽ റീനാ രാമചന്ദ്രൻ (43 )2023 ആഗസ്റ്റ് മാസം ഒന്നാം തീയതി നിര്യാതയായി

ഹൂസ്‌റ്റൻ, ഷുഗർലാന്റിൽ റീനാ രാമചന്ദ്രൻ (43 )2023 ആഗസ്റ്റ് മാസം ഒന്നാം തീയതി നിര്യാതയായി

ഹൂസ്‌റ്റൻ, ഷുഗർലാന്റിൽ റീനാ രാമചന്ദ്രൻ (43 )2023 ആഗസ്റ്റ് മാസം ഒന്നാം തീയതി നിര്യാതയായി. പരേത എം. ഡി. ആൻഡേഴ്സനിൽ ഡേറ്റ അനലിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു, പെട്ടെന്നുണ്ടായ അസുഖമാണ് മരണകാരണമായത്.

നല്ലൊരു ഗായിക, മനോഹരിയായ നർത്തകി, ജീവകാരുണ്യ പ്രവർത്തക എന്നീ നിലകളിൽ തിളങ്ങി നിന്നിരുന്ന ജീവിതമായിരുന്നു റീനയുടേത്. 2023 ഓഗസ്റ്റ് മൂന്നാം തീയതി ഹൂസ്റ്റണിലുള്ള 8588 ബ്രീൻ റോഡിലുള്ള വിൻഫോർഡ് വൈദ്യുത ശ്മാശാനത്തിൽ പരേതയുടെ ഭൗതിക ശരീരം സംസ്കരിച്ചു. ശ്രീ മഹേഷ് കുറുപ്പ് ഭർത്താവും റിയയും ആദിത്യയും മക്കളുമാണ്.

പരേതക്ക് നിത്യ ശാന്തി നേരുന്നതായി ഹൂസ്റ്റണിലെ മലയാളീ എഞ്ചിനിയേർസ് അസോസിയേഷൻ, കേരള ഹിന്ദു സൊസൈറ്റി ഹൂസ്‌റ്റൻ എന്നിവർ ഖേദപൂർവ്വം അറിയിക്കുന്നു.
വാർത്ത അയച്ചത്: ശങ്കരൻകുട്ടി .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular