Thursday, May 2, 2024
HomeKeralaഓണക്കിറ്റ് വിതരണം മുടക്കാന്‍ ശ്രമിച്ചത് പ്രതിഷേധാര്‍ഹം -മന്ത്രി വി.എന്‍. വാസവന്‍

ഓണക്കിറ്റ് വിതരണം മുടക്കാന്‍ ശ്രമിച്ചത് പ്രതിഷേധാര്‍ഹം -മന്ത്രി വി.എന്‍. വാസവന്‍

പുതുപ്പള്ളി: പുതുപ്പള്ളിയില്‍ ഓണക്കിറ്റ്‌ മുടക്കാൻ ശ്രമിച്ചവരെ നിരാശരാക്കി ഇക്കാര്യത്തിലെ സര്‍ക്കാര്‍ നയം ഫലം കണ്ടത്‌ സന്തോഷകരമാണെന്ന്‌ മന്ത്രി വി.എൻ.

വാസവൻ. തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയലാഭമുണ്ടാക്കാമെന്ന തെറ്റിദ്ധാരണയില്‍ കിറ്റ്‌ വിതരണം മുടക്കാൻ ശ്രമിച്ചത് പ്രതിഷേധാര്‍ഹമാണ്‌. വിതരണം മുടങ്ങിയതിനെ തുടര്‍ന്ന്‌ യു.ഡി.എഫ്‌ പുതുപ്പള്ളിയിലെ വീടുകളില്‍കയറി കള്ളപ്രചാരണം നടത്തി. ഇക്കൂട്ടര്‍ വോട്ടര്‍മാരോട്‌ മാപ്പുപറയണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു.

സമൃദ്ധമായ ഓണവിഭവങ്ങള്‍ തയാറാക്കാൻ പറ്റുന്ന കിറ്റ്‌ മണ്ഡലത്തിലെയടക്കം എല്ലാ റേഷൻ കടകളിലും ദിവസങ്ങള്‍ മുമ്ബേ എത്തി. ഇക്കാര്യം ഫോട്ടോസഹിതം പത്രങ്ങളില്‍ വന്നു. കിറ്റ്‌ നല്‍കുന്നത്‌ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാകില്ലേയെന്ന ചോദ്യം ഉന്നയിച്ചത്‌ ഉദ്യോഗസ്ഥയോഗത്തില്‍ ഒബ്‌സര്‍വറാണെന്ന്‌ അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ്‌ സമയത്ത്‌ കിറ്റ്‌ വിതരണം തടഞ്ഞ്‌ അന്നംമുട്ടിക്കാൻ കോടതിയില്‍ പോയ പ്രതിപക്ഷമാണ്‌ ഇവിടെയുള്ളത്‌. പരാജയ ഭീതിയില്‍ ഈ തെരഞ്ഞെടുപ്പിലും യു.ഡി.എഫ്‌ കുപ്രചാരണം നടത്തി- വി.എൻ. വാസവൻ പറഞ്ഞു. മന്ത്രി പി.പ്രസാദും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular