Wednesday, May 1, 2024
HomeKeralaഅനസിന്റെ ആലയില്‍ സ്നേഹത്തിന്റെ പാലമൃത്

അനസിന്റെ ആലയില്‍ സ്നേഹത്തിന്റെ പാലമൃത്

രിക്കുനി: സമ്മിശ്ര കര്‍ഷകനായ പതിനെട്ടുകാരനെ മുതിര്‍ന്ന കര്‍ഷകര്‍ക്കുപോലും മാതൃകയാക്കാവുന്നതാണ്. പാറന്നൂര്‍ കച്ചേരിപ്പറമ്ബില്‍ കെ.പി.

അനസ്‌എന്ന വിദ്യാര്‍ഥിയാണ് ക്ഷീരകര്‍ഷകരുടെ താരം. പത്ത് പശുക്കളെയും അഞ്ച് കിടാരികളെയും വളര്‍ത്തുന്ന അനസ് പറയും അവന്റെ കദനകഥ. തൊഴുത്തില്‍ അനസിന്റെ വിരല്‍തൊട്ടാല്‍ കൂട്ടത്തിലെ കുറുമ്ബിപ്പശുവരെ അനുസരണയോടെ പാല്‍ ചുരത്തും. പിച്ചവെച്ച കാലംതൊട്ടേ തുടങ്ങിയതാണ് പശുക്കളോടുള്ള ചങ്ങാത്തം.

ഉപ്പയുടെ വിരലില്‍ തൂങ്ങി തൊഴുത്തിലെത്തി കിടാരികളുടെ വാല്‍ പിടിച്ച്‌ കുസൃതി കാട്ടിയപ്പോള്‍ താനും ഭാവിയില്‍ ഒരു ക്ഷീര കര്‍ഷകനാകുമെന്ന് കരുതിയിരുന്നില്ല. ഉപ്പക്ക് കൊറോണ വന്നപ്പോള്‍ ഫാം ഒഴിവാക്കാം എന്ന അഭിപ്രായം കേട്ടപ്പോള്‍ വിദ്യാര്‍ഥിയായ അനസിന് പശുക്കളെ പിരിയുന്നത് ചിന്തിക്കാനാകാതെ സ്വയം മുന്നോട്ടുവരുകയായിരുന്നു. പശുപരിപാലനം കൂടാതെ മത്സ്യകൃഷി, താറാവ് കൃഷി, അസോള, തീറ്റപ്പുല്‍കൃഷി, കോഴികൃഷി ഇവയെല്ലാമുണ്ട്. ബാങ്കുകളില്‍നിന്ന് ലോണെടുത്ത് തമിഴ്നാട്ടില്‍നിന്നാണ് പശുക്കളെ കൊണ്ടുവന്നത്. നല്ല ഇനം കറവ മെഷീൻ വാങ്ങണമെന്നുണ്ട്. ഒരു സബ്സിഡിയും ഇതുവരെ കിട്ടിയിട്ടില്ലെന്ന് അനസ് പറയുന്നു.

2022ല്‍ മികച്ച കുട്ടിക്കര്‍ഷകനുള്ള കൃഷിഭവന്റെ അവാര്‍ഡ് ലഭിച്ചു. കൃഷി ഓഫിസര്‍ ദാന മുനീറിന്റെയും ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും അകമഴിഞ്ഞ സഹകരണമാണ് ഞങ്ങളുടെ തൊഴുത്തില്‍ സൈറണ്‍ മുഴങ്ങുന്നതെന്ന് ഈ കുട്ടിക്കര്‍ഷകൻ പറയുന്നു. വി.എച്ച്‌.എസ്.സി പാസായ അനസിന് ഉപരിപഠനത്തിന് പോകണമെന്നുണ്ട്. പക്ഷേ, ഉപ്പയുടെ രോഗംമൂലം വന്ന ജീവിതപ്രാരബ്ധം വന്നതിനാല്‍ ഉയര്‍ന്ന പഠനം സ്വപ്നംകാണാനേ അനസിന് കഴിയൂ. ഒരു സൗകര്യവുമില്ലാത്ത കൊച്ചു കൂരയില്‍ രോഗിയായ ഉപ്പയും ഉമ്മയും കൊച്ചു സഹോദരങ്ങളും ഒതുങ്ങിക്കഴിയുന്ന അനസിന്റെ അകതാരില്‍ അവശേഷിക്കുന്നത് ഒരേയൊരു ചോദ്യം മാത്രം; തന്റെ ആഗ്രഹങ്ങള്‍ സഫലമാകുമോ?

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular