Thursday, May 2, 2024
HomeUSAയു.എസില്‍ ഗര്‍ഭിണിയായ 21കാരിയെ പോലീസ് വെടിവച്ച്‌ കൊലപ്പെടുത്തി

യു.എസില്‍ ഗര്‍ഭിണിയായ 21കാരിയെ പോലീസ് വെടിവച്ച്‌ കൊലപ്പെടുത്തി

ഹായോ: അമേരിക്കയിലെ ഒഹായോയില്‍ മോഷണക്കുറ്റം ആരോപിച്ച്‌ ഗര്‍ഭിണിയായ 21കാരിയെ വെടിവച്ച്‌ കൊലപ്പെടുത്തി പോലീസ്.

തകിയ യോങ് എന്ന 21കാരിയാണ് പോലീസിന്റെ വെടിയേറ്റ് മരിച്ചത്. മോഷ്ടിച്ച സാധനങ്ങളുമായി കാറില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരോട് പല തവണ പോലീസ് കീഴടങ്ങാന്‍ ആവശ്യപ്പെട്ടുവെങ്കിലും കാറുമായി കടന്നുകളയാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് പോലീസ് വെടിയുതിര്‍ത്തത്.

ഗ്രോസറി ഷോപ്പില്‍ നിന്നും താകിയ യോങ് ഏതാനും കുപ്പി മദ്യം മോഷ്ടിച്ചതായി ഷോപ്പിലെ ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ബ്ലെന്‍ഡന്‍ ടൗണ്‍ഷിപ് പോലീസ് സ്ഥലത്തെത്തി ഇവരുടെ കാര്‍ വളഞ്ഞു. ഒരു ഓഫീസര്‍ ഇവരിരുന്ന ഡ്രൈവിംഗ് സീറ്റിലെ വിന്‍ഡോയുടെ ഭാഗത്തും രണ്ടാമത്തെ ഓഫീസര്‍ കാറിനു മുന്നിലും നിലയുറപ്പിച്ചിരുന്നു.

പോലീസ് ഓഫീസറുടെ യൂണിഫോമിലെ കാമറയില്‍ നിന്നാണ് ഈ ദൃശ്യങ്ങള്‍ ലഭിച്ചത്. തോക്കുചൂണ്ടി പോലീസ് ചോദ്യം ചെയ്തെങ്കിലും അവര്‍ കുറ്റം നിരസിക്കുകയായിരുന്നു. ചോദ്യം ചെയ്യലിനിടെ കാറുമായി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് യുവതിക്ക് നേരെ പോലീസ് വെടിയുതിര്‍ത്തത്. വെടിയേറ്റ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular