Sunday, April 28, 2024
HomeIndiaസ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ കിണറ്റില്‍ കെട്ടിത്തൂക്കി; ഭര്‍ത്താവ് പിടിയില്‍

സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ കിണറ്റില്‍ കെട്ടിത്തൂക്കി; ഭര്‍ത്താവ് പിടിയില്‍

സ്ത്രീധനം ആവശ്യപ്പെട്ട് മധ്യപ്രദേശില്‍ യുവാവ് ഭാര്യയെ കിണറ്റില്‍ കെട്ടിത്തൂക്കി. സ്ത്രീധനമായി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടാണ് പ്രതി ഇങ്ങനെ ചെയ്തതെന്നാണ് വിവരം.

രാകേഷ് കിര്‍ എന്നയാളാണ് ഭാര്യയെ കിണറ്റില്‍ കെട്ടിത്തൂക്കിയത്. ഇതിന് ശേഷം ഇയാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. പിന്നീട് പ്രതി ദൃശ്യങ്ങള്‍ ഭാര്യയുടെ ബന്ധുക്കള്‍ക്ക് അയച്ചു. തുടര്‍ന്ന് യുവതിയുടെ ബന്ധുക്കള്‍ ഗ്രാമത്തിലെ ചിലരെ ബന്ധപ്പെടുകയും തങ്ങളുടെ മകളെ രക്ഷിക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്യുകയുമായിരുന്നു.

സംഭവം പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് രാകേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീധനം ആവശ്യപ്പെട്ടാണ് പ്രതി ഇത്തരത്തിലുള്ള ക്രൂരകൃത്യം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular