Sunday, May 5, 2024
HomeKeralaമിനിലോറിയില്‍ സ്വകാര്യ ബസ് ഇടിച്ച്‌ യാത്രക്കാര്‍ക്ക് പരിക്ക്

മിനിലോറിയില്‍ സ്വകാര്യ ബസ് ഇടിച്ച്‌ യാത്രക്കാര്‍ക്ക് പരിക്ക്

മാഹി: ദേശീയ പാതയില്‍ കുഞ്ഞിപ്പള്ളിയില്‍ മിനിലോറിയില്‍ സ്വകാര്യ ബസ് ഇടിച്ച്‌ നിരവധി യാത്രക്കാര്‍ക്ക് പരിക്ക്.

ബുധനാഴ്ച വൈകീട്ട് 5.30 ഓടെയായിരുന്നു അപകടം. വടകര ഭാഗത്തുനിന്ന് മാഹി ഭാഗത്തേക്ക് മരച്ചീനിയുമായ എത്തിയ മിനി ലോറിയില്‍ എതിര്‍ ദിശയില്‍നിന്ന് അമിത വേഗതയില്‍ മറ്റൊരു വാഹനത്തെ മറികടന്ന് വന്ന കണ്ണൂര്‍-കോഴിക്കോട് റൂട്ടില്‍ ഓടുന്ന ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മിനി ലോറിയുടെ മുൻ ഭാഗം പാടെ തകര്‍ന്നു. ഡ്രൈവറെ നാട്ടുകാര്‍ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ഇദ്ദേഹം പിന്നീട് മരിച്ചു. പരിക്കേറ്റവരെ വടകര മാഹി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular