Tuesday, April 30, 2024
HomeIndiaഡല്‍ഹിയില്‍ ഇസ്റാഈല്‍ എംബസിക്ക് കനത്ത സുരക്ഷ

ഡല്‍ഹിയില്‍ ഇസ്റാഈല്‍ എംബസിക്ക് കനത്ത സുരക്ഷ

ന്യൂഡല്‍ഹി: ഇസ്റാഈല്‍-ഹമാസ് സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ന്യൂഡല്‍ഹിയിലെ ഇസ്റാഈല്‍ എംബസിക്ക് കനത്ത സുരക്ഷയൊരുക്കി ഡല്‍ഹി പോലീസ്.

എംബസിയുടെയും ഇസ്റാഈല്‍ അംബാസഡറുടെ ഔദ്യോഗിക വസതിയുടെയും സുരക്ഷ വര്‍ധിപ്പിച്ചു.

ചാന്ദ്നി ചൗക്കിലെ ജൂതന്മാരുടെ ആരാധനാലയമായ ചബാദ് ഹൗസിന് സമീപവും സുരക്ഷ ശക്തമാക്കി. അംബാസഡര്‍ നയോര്‍ ഗിലോണിന്റെ ഔദ്യോഗിക വസതിക്ക് പുറത്ത് കൂടുതല്‍ പോലീസ് വാഹനങ്ങള്‍ വിന്യസിച്ചു. യുദ്ധം തുടരുന്ന സാഹചര്യത്തില്‍ എംബസിക്ക് മുന്നില്‍ പ്രതിഷേധ പ്രകടനങ്ങള്‍ ഉള്‍പ്പെടെ ഉണ്ടായേക്കുമെന്ന സൂചന മുന്നില്‍ക്കണ്ടാണ് നടപടി.

ഇസ്റാഈല്‍ എംബസിക്ക് മുന്നില്‍ ഇതിന് മുമ്ബ് പ്രതിഷേധം നടന്നിരുന്നു. 2021ല്‍ ഇസ്റാഈല്‍ എംബസിക്ക് സമീപം സ്‌ഫോടനമുണ്ടായിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular