യുവ അഭിനേത്രി മെറീന മൈക്കിളിന്റെ പുതിയ വീഡിയോ കണ്ട് അത്ഭുതപ്പെടുകയാണ് ആരാധകര്‍. മേക്കോവറില്‍ ഞെട്ടിച്ച് മെറീന.കുസൃതി നിറഞ്ഞൊരു ചിരിയോടെ ചുരുണ്ട മുടിക്കാരിയായി വന്ന് പ്രേക്ഷക ഹൃദയത്തില്‍ കയറി കൂടിയ താരമാണ് മെറീന.സംസാരം ആരോഗ്യത്തിന് ഹാനികരമാണ് ആദ്യ സിനിമ.
അമര്‍ അക്ബര്‍ അന്തോണിയില്‍ ഏയ്ഞ്ചല്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് ശ്രദ്ധേയമാവുന്നത്. എബി എന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസന്റെ നായികയായി തിളങ്ങിയ മെറീന ഹാപ്പി വെഡ്ഡിംഗ്, ചങ്ക്സ് , പിടികിട്ടാപ്പുള്ളി,രണ്ട് തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. മോഡലിംഗ് രംഗത്ത് സജീവമായിരുന്ന മെറീന നിരവധി ഹ്രസ്വ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. കുറുക്കൻ ആണ് മെറീനയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം.