Thursday, May 2, 2024
HomeKeralaകെഎസ്‌എഫ്‌ഇ നറുക്കെടുപ്പ്: സമ്മാനദാനം ഇന്ന്

കെഎസ്‌എഫ്‌ഇ നറുക്കെടുപ്പ്: സമ്മാനദാനം ഇന്ന്

തൃശൂര്‍: കെഎസ്‌എഫ്‌ഇയുടെ സവിശേഷ ചിട്ടി പദ്ധതികളായ ഭദ്രതാ സ്മാര്‍ട്ട് ചിട്ടികള്‍, ലോ കീ കാന്പയിൻ എന്നിവയില്‍ ചേര്‍ന്നിട്ടുള്ള വരിക്കാരില്‍നിന്ന് നറുക്കെടുപ്പിലൂടെ വിജയികളായവര്‍ക്കുള്ള സമ്മാനദാനം ഇന്ന് കൊട്ടാരക്കരയില്‍ നടക്കും.
ഹൈലാൻഡ് ഹോട്ടല്‍ റിസോര്‍ട്ടില്‍ ഉച്ചയ്ക്ക് രണ്ടരയ്ക്ക് മന്ത്രി കെ.എൻ. ബാലഗോപാല്‍ സമ്മാനദാനം നിര്‍വഹിക്കും. പി.എസ്. സുപാല്‍ എംഎല്‍എ മുഖ്യാതിഥിയായി പങ്കെടുത്ത് കൊല്ലം മേഖലാതല വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. കെഎസ്‌എഫ്‌ഇ ചെയര്‍മാൻ കെ. വരദരാജൻ, മാനേജിംഗ് ഡയറക്ടര്‍ ഡോ. എസ്.കെ. സനില്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഭദ്രതാ സ്മാര്‍ട്ട് ചിട്ടികളിലെ ബംപര്‍ സമ്മാനമായ ഒരു കോടി രൂപയുടെ ഫ്ളാറ്റിന് കൊല്ലം കരുവാളൂര്‍ ശാഖയിലെ വരിക്കാരനായ ടി.എസ്. ജയകുമാര്‍ അര്‍ഹനായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular