Sunday, April 28, 2024
HomeUSAബിജോ ജോസ് ചെമ്മാന്ത്രയുടെ ചെറുകഥാസമാഹാരം പ്രകാശനം ചെയ്തു

ബിജോ ജോസ് ചെമ്മാന്ത്രയുടെ ചെറുകഥാസമാഹാരം പ്രകാശനം ചെയ്തു

യുവ എഴുത്തുകാരില്‍ ശ്രദ്ധേയനായ ബിജോ ജോസ് ചെമ്മാന്ത്രയുടെ ആദ്യ ചെറുകഥാസമാഹാരം ‘ബോണ്‍സായ് മരത്തണലിലെ ഗിനിപ്പണികള്‍’ എന്ന പുസ്തകത്തിന്‍റെ പ്രകാശനം പ്രമുഖ നോവലിസ്റ്റും കേന്ദ്ര അക്കാദമി അവാര്‍ഡ് ജേതാവുമായ കെ.പി രാമനുണ്ണി പുസ്തകത്തിന്‍റെ ഒരു പ്രതി ജനനി മാഗസിന്‍റെ ചീഫ് എഡിറ്റര്‍ ശ്രീ ജെ മാത്യൂസിന് കൊടുത്തുകൊണ്ട് നിർവ്വഹിച്ചു.

അമേരിക്കയിലെ നാഷ്-വില്ലില്‍ നടന്ന ലാനയുടെ രജത ജൂബിലി ആഘോഷങ്ങളുടെ വേദിയില്‍ വെച്ചാണ് പ്രകാശനം നടന്നത്. പ്രസാധകരായ ഗ്രീന്‍ ബുക്സാണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പല പുരസ്കാരങ്ങളും നേടിയ കഥകളുള്‍പ്പെടെ പന്ത്രണ്ടു കഥകള്‍ ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രശസ്ത സാഹിത്യവിചക്ഷണനായ ഡോ. എം‌.വി പിള്ളയും മികച്ച സാഹിത്യനിരൂപകനായ ഡോ.പി.എസ് രാധാകൃഷ്ണനുമാണ്പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്.

ഗ്രീന്‍ ബുക്സിന്‍റെ ഓണ്‍ലൈൻ സ്റ്റോറിലും പുസ്തകശാലകളിലുംഇന്ത്യയിലെ മറ്റ് പ്രധാന ഓണ്‍ലൈന്‍ ബുക്ക് സ്റ്റോറുകളിലും പുസ്തകം ലഭ്യമാണ്. കുമരകം സ്വദേശിയായ ബിജോ ജോസ് ചെമ്മാന്ത്ര അമേരിക്കയിലെ മേരിലാന്‍റ് സ്റ്റേറ്റില്‍ താമസിക്കുന്നു.

ജോസ് കാടാപുറം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular