Sunday, April 28, 2024
HomeIndiaജനഹിതം അട്ടിമറിക്കാന്‍ ശ്രമിക്കുന്നു; ഗവര്‍ണര്‍ക്കെതിരേ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ജനഹിതം അട്ടിമറിക്കാന്‍ ശ്രമിക്കുന്നു; ഗവര്‍ണര്‍ക്കെതിരേ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ഗവര്‍ണര്‍ ആര്‍.എന്‍.രവിക്കെതിരേ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനം വൈകുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്.
നിയമസഭ പാസാക്കിയ ബില്ലുകളും സര്‍ക്കാര്‍ ഉത്തരവുകളും സമയബന്ധിതമായി ഒപ്പിടാന്‍ കോടതി നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. ഗവര്‍ണര്‍ ജനഹിതം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും ഭരണഘടനാപദവി ദുരുപയോഗം ചെയ്യുകയാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ ഗവര്‍ണര്‍ എത്ര ദിവസത്തിനുള്ളില്‍ തീരുമാനം എടുക്കണം എന്നതില്‍ നിശ്ചിത സമയക്രമം ഉണ്ടാകണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

തമിഴ്‌നാട്ടില്‍ ഏറെക്കാലമായി ഗവര്‍ണര്‍- സര്‍ക്കാര്‍ പോര് രൂക്ഷമായി തുടരുകയാണ്. നിയമസഭ പാസാക്കിയ 12 ബില്ലുകളാണ് ഗവര്‍ണര്‍ ഒപ്പിടാതെ രാജ്ഭവനില്‍ കെട്ടിക്കിടക്കുന്നത്. 2020 മുതല്‍ പാസാക്കിയ ബില്ലുകളാണ് ഇപ്പോഴും ഗവര്‍ണറുടെ അംഗീകാരത്തിനായി കാത്തുകിടക്കുന്നത്.

ഐഐഡിഎംകെ നേതാക്കള്‍ക്കെതിരായ അഴിമതി കേസുകളില്‍ പ്രോസിക്യൂഷന്‍ നടപടി ആവശ്യപ്പെട്ടുള്ള ശിപാര്‍ശകളില്‍ ഇതുവരെ ഗവര്‍ണര്‍ തീരുമാനം എടുത്തിട്ടില്ല. 54 തടവുകാരെ വിട്ടയ്ക്കണമെന്ന സര്‍ക്കാര്‍ ശിപാര്‍ശയും ഗവര്‍ണര്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല.

ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഗവര്‍ണര്‍ക്കെതിരേ കോടതിയെ സമീപിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular