നൈറോബി: കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളില്‍ പ്രളയത്തില്‍ പതിനായിരക്കണക്കിനാളുകള്‍ക്ക് വീടുവിടേണ്ടി വന്നു. കെനിയ, സോമാലിയ, ഇത്യോപ്യ തുടങ്ങിയ രാജ്യങ്ങളിലാണ് ദുരിതം.
കെനിയയില്‍ 15ഉം ഇത്യോപ്യയില്‍ 20ഉം സോമാലിയയില്‍ 14ഉം പേര് മരിച്ചു. മൂന്നുരാജ്യങ്ങളിലുമായി 15 ലക്ഷത്തോളം ആളുകളെ ബാധിച്ചിട്ടുണ്ട്.
സോമാലിയയില്‍ മാത്രം 11300ലേറെ ആളുകള്‍ക്ക് വീടുവിടേണ്ടിവന്നു. മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വീടുകളുടെ നാശം, കൃഷിനാശം, കന്നുകാലികള്‍ ഒലിച്ചുപോകല്‍ എന്നിവ മൂലം കനത്ത നഷ്ടം നേരിട്ടു. റെഡ് ക്രോസ് സൊസൈറ്റി ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നിട്ടുണ്ട്.