Sunday, May 5, 2024
HomeKerala'സ്റ്റഡി ഇൻ ഇന്ത്യ' വിദ്യാഭ്യാസമേള നാളെ മുതല്‍ ബഹ്‌റൈനില്‍

‘സ്റ്റഡി ഇൻ ഇന്ത്യ’ വിദ്യാഭ്യാസമേള നാളെ മുതല്‍ ബഹ്‌റൈനില്‍

നാമ: സ്റ്റഡി ഇൻ ഇന്ത്യ കൗണ്‍സലിങ് മീറ്റ് 2 ഈ മാസം 24, 25 തീയതികളില്‍ റാമീ ഗ്രാൻഡ് ഹോട്ടലില്‍ നടക്കും. ഇന്ത്യൻ എംബസിയുടെ പിന്തുണയോടെ ലോറല്‍സ് സെന്ററുമായി സഹകരിച്ച്‌ എസ്.എ.പി.ഇയാണ് സംഘടിപ്പിക്കുന്നത്.

വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഇന്ത്യൻ സര്‍വകലാശാലകളിലെ അന്താരാഷ്‌ട്ര ഡയറക്‌ടര്‍മാരെ രണ്ടു ദിവസങ്ങളിലും രാവിലെ 10 മുതല്‍ രാത്രി എട്ടു വരെ കാണാനുള്ള അവസരമുണ്ട്.

വിവിധ സ്കോളര്‍ഷിപ്പുകള്‍ക്കു കീഴില്‍ ഇന്ത്യയില്‍ പഠിക്കാൻ വിദ്യാര്‍ഥികള്‍ക്ക് സാധിക്കും. 15ലധികം ഇന്ത്യയിലെ ഉയര്‍ന്ന റാങ്കുള്ള സര്‍വകലാശാലകളും കോളജുകളും പങ്കെടുക്കും.ക്രൈസ്റ്റ് കോളജ് ബാംഗ്ലൂര്‍, മണിപ്പാല്‍ ഗ്ലോബല്‍, വെല്ലൂര്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (വി.ഐ.ടി), ജെയിൻ ഡീംഡ്-ടു-ബി യൂനിവേഴ്സിറ്റി, റീവ യൂനിവേഴ്സിറ്റി, ഡി.ഐ.ടി യൂനിവേഴ്സിറ്റി, ചെന്നൈ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, എം.ഐ.ടി വേള്‍ഡ് പീസ് യൂനിവേഴ്സിറ്റി, ആചാര്യ, കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കും സര്‍വകലാശാല ഉദ്യോഗസ്ഥരുമായുള്ള അപ്പോയിന്റ്‌മെന്റുകള്‍ക്കും 36458340 ,+919830058408 എന്ന നമ്ബറുകളില്‍ ബന്ധപ്പെടണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular