Saturday, April 27, 2024
HomeKeralaമുല്ലപ്പെരിയാര്‍ ജലനിരപ്പ് 135.6 അടിയിലെത്തി

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 135.6 അടിയിലെത്തി

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ വൈകുന്നേരം നാലിന് 135.6 അടിയിലെത്തി. സെക്കൻഡില്‍ 5840 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്.
സെക്കൻഡില്‍ 1000 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്.

അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതിനാല്‍ നീരൊഴുക്ക് വര്‍ധിച്ച്‌ ഇന്ന് പുലര്‍ച്ചയോടെ ജലനിരപ്പ് 136 അടി പിന്നിടുമെന്നാണ് സൂചന.

ഇന്നലെ രാവിലെ ആറിന് ജലനിരപ്പ് 134.9 അടിയും നീരൊഴുക്ക് 4118 ഘനയടിയുമായിരുന്നു. ബുധനാഴ്ച വൈകുന്നേരം ജലനിരപ്പ് 134 അടിയും നീരൊഴുക്ക് 3000 ഘനയടിയുമായിരുന്നു.

വൈഗ അണക്കെട്ടില്‍ 67.65 അടിയാണ് ജലനിരപ്പ്. സംഭരണശേഷി 71 അടിയാണ്. തമിഴ്നാട്ടില്‍ മഴ തുടരുന്നതിനാല്‍ വൈഗ അണക്കെട്ടിലെ ജലനിരപ്പും പരമാവധി സംഭരണശേഷിയോടടുക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular