Sunday, April 28, 2024
HomeKeralaപനച്ചിക്കാട് സഹകരണ ബാങ്കിനു മുൻപില്‍ കുത്തിയിരിപ്പ് സമരം

പനച്ചിക്കാട് സഹകരണ ബാങ്കിനു മുൻപില്‍ കുത്തിയിരിപ്പ് സമരം

നിക്ഷേപിച്ച പണം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് മാസങ്ങളായി ബാങ്കില്‍ കയറിയിറങ്ങുന്ന ഇരുപത്തഞ്ചോളം നിക്ഷേപകരാണ് സംഘടിച്ചെത്തിയത്.

പണം തിരികെ നല്‍കണമെന്ന് ബാങ്കിലുണ്ടായിരുന്ന ഭരണ സമിതിയംഗങ്ങളോട് ഇവര്‍ ആവശ്യപ്പെട്ടു. യാതൊരു ഉറപ്പും ലഭിക്കാത്തതിനെ തുടര്‍ന്ന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നിക്ഷേപകര്‍ ബാങ്കിനു മുൻപില്‍ കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്നു.

തുടര്‍ന്ന് ചിങ്ങവനം പോലീസെത്തി നിക്ഷേപകരുമായി ചര്‍ച്ച നടത്തി.

പണം തിരികെ ലഭിച്ചില്ലെങ്കില്‍ ഡിസംബര്‍ മാസത്തിനു ശേഷം കൂടുതല്‍ നിക്ഷേപകരെ സംഘടിപ്പിച്ച്‌ പ്രത്യക്ഷ സമര പരിപാടികളുമായി നീങ്ങാനുള്ള ശ്രമത്തിലാണിവര്‍ .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular