Thursday, May 2, 2024
HomeKerala"ഇന്ത്യ' മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വം: ജെഡിയു യോഗം 29ന്

“ഇന്ത്യ’ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വം: ജെഡിയു യോഗം 29ന്

മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിന്‍റെ പേരില്‍ “ഇന്ത്യ’ മുന്നണിയുമായി കലഹിച്ച്‌ നില്‍ക്കുന്ന ജനതാദള്‍ ‌(യു) ദേശീയ നിര്‍വാഹക സമിതി യോഗം ചേരുന്നു.
‘ഇന്ത്യ’ മുന്നണി യോഗം 19നു ചേരുന്നതിനു പിന്നാലെ 29നു ജെഡിയു ദേശീയ നേതൃയോഗവും ചേരും.

“ഇന്ത്യ’ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി പ്രഖ്യാപനവും സീറ്റു വിഭജനവും വൈകരുതെന്ന് ജെഡിയു ആവശ്യപ്പെട്ടിരുന്നു. നിതീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ ഉത്തര്‍പ്രദേശിലെ പ്രധാന കേന്ദ്രങ്ങളില്‍ നടത്തുന്ന റാലികളെക്കുറിച്ചും ദേശീയ നിര്‍വാഹക സമിതി യോഗം ചര്‍ച്ച ചെയ്യും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular