Wednesday, May 8, 2024
HomeCinemaക്ലാരയെന്ന കുടുംബ സ്ത്രീയായി അന്നാ രാജന്‍; ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന കുടുംബ സ്ത്രീയും കുഞ്ഞാടും അണിയറയില്‍

ക്ലാരയെന്ന കുടുംബ സ്ത്രീയായി അന്നാ രാജന്‍; ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന കുടുംബ സ്ത്രീയും കുഞ്ഞാടും അണിയറയില്‍

ലിജോ ജോസ് പെല്ലിശ്ശേരി പുതുമുഖങ്ങളെ മാത്രം അണിനിരത്തി ഒരുക്കിയ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് അന്നാ രേഷ്മ രാജന്‍.ഏറെ വിജയം നേടിയ ആ ചിത്രത്തിലൂടെ അന്നയും ഏറെ ശ്രദ്ധേയയായി.പിന്നീട് ലാല്‍ ജോസ് – മോഹന്‍ലാല്‍ ചിത്രമായ വെളിപാടിന്റെ പുസ്തകം : സച്ചിന്‍ , അയ്യപ്പനും കോശിയും തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ അന്ന ഏറെ ശ്രദ്ധിക്കപ്പെട്ടു.

അന്ന അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കുടുംബ സ്ത്രീയും കുഞ്ഞാടും.മഹേഷ് പി. ശീനിവാസന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ കുടുംബ സ്ത്രീ ആകുന്ന കേന്ദ്ര കഥാപാത്രത്തെയാണ് അന്നാ രേഷ്മ രാജന്‍ അവതരിപ്പിക്കുന്നത്.

ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന ഈ ചിത്രത്തില്‍ ഒരു സംഘം ജനപ്രിയരായ അഭിനേതാക്കളുമുണ്ട്.പ്രവാസിയും സമ്ബന്നനുമായ സണ്ണിച്ചായന്റെ ഭാര്യയാണ് സുന്ദരിയായ ക്ലാര ഈ ദമ്ബതികള്‍ക്ക് കുട്ടികളില്ല.കുട്ടികളില്ലാത്തതും ഭാര്യയുടെ സൗന്ദര്യവും സണ്ണിച്ചായനെ സംശയ രോഗിയാക്കി. ഭാര്യയില്‍ എപ്പോഴും സംശയം…

ഇതിന്റെ സംഘര്‍ഷങ്ങളും രസക്കൂട്ടുകളും നിറഞ്ഞു നില്‍ക്കുന്ന സാഹചര്യത്തിലാണ് ജോജിയും, ഉണ്ണിയും കോയയും മീരയും ഉള്‍പ്പെടുന്ന ഒരു സംഘം കലാകാരന്മാര്‍ സണ്ണിച്ചായന്റെ ജീവിതത്തില്‍ തികച്ചും അപ്രതീഷിതമായി എത്തുന്നത്. ഇവരുടെ ആഗമനം കുടുംബത്തില്‍ എരിതീയില്‍ എണ്ണയൊഴിക്കുന്ന സാഹചര്യമായി.

നാട്ടിലാണങ്കില്‍ മോഷണ പരമ്ബര ഒരു വശത്ത്. അതാകട്ടെ നാട്ടിലെ പുതിയ സി.ഐ. ആയ ഗോപാല്‍ ചുമതലയേല്‍ക്കുന്ന സ്റ്റേഷന്‍ ചുറ്റളവിലാണു മോഷണ പരമ്ബര അരങ്ങേറുന്നത്.എത്ര ശമിച്ചിട്ടും സി.ഐ.ക്ക് മോഷ്ടാവിനെ കണ്ടെത്താനും കഴിയുന്നില്ല .ഇതെല്ലാം ഒരു ഘട്ടത്തില്‍ ഒത്തുചേരുന്നതോടെ പുതിയ വഴിത്തിരിവുകളും അരങ്ങേറുകയായി.പൂര്‍ണ്ണമായും നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന താണ് ഈ ചിത്രം.

കലാഭവന്‍ ഷാജോണാണ് സി.ഐ. ഗോപാലിനെ അവതരിപ്പിക്കുന്നത്.ധ്യാന്‍, ജാഫര്‍ ഇടുക്കി, പക്‌റു സ്‌നേഹാ ബാബു എന്നിവരുടെ കൂട്ടുകെട്ട് ഏറെ ചിരിയുണര്‍ത്താന്‍ പോന്നതാണ്.സലിം കുമാര്‍, ബെന്നി പീറ്റേഴ്‌സ്. മണിയന്‍പിള്ള രാജു, സാജു നവോദയ, സ്‌നേഹാ ശ്രീകുമാര്‍,മങ്കാമഹേഷ്, കോബ്രാ രാജേഷ്, മജീദ്, ബിന്ദു എല്‍സി, ഷാജി മാവേലിക്കര എന്നിവരും പ്രധാന താരങ്ങളാണ്.ശീകുമാര്‍ അറയ്ക്കലാണ് ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിക്കുന്നത്.
ഗാനങ്ങള്‍ – സിജില്‍ ശ്രീകുമാര്‍
നാടന്‍ പാട്ട് – മണികണ്ഠന്‍.
സംഗീതം – ശ്രീജു ശീധര്‍.
ഛായാഗ്രഹണം – ലോവല്‍.എസ് –
എഡിറ്റിംഗ് – രാജാ മുഹമ്മദ്
കലാസംവിധാനം – രാധാകൃഷ്ണന്‍.
കോസ്റ്റും – ഡിസൈന്‍. ഭക്തന്‍ മങ്ങാട്.
അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് സജിത് ലാല്‍ -വില്‍സന്‍ തോമസ്.
പ്രൊഡക്ഷന്‍ എക്‌സികുട്ടീവ് – ഡി. മുരളി.
പ്രൊഡക്ഷന്‍ കണ്‍ടോളര്‍ – ദീപു.എസ്. കുമാര്‍.
ഇന്‍ഡി ഫിലിംസിന്റെ ബാനറില്‍ ബെന്നി പീറ്റേഴ്‌സ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു.
വാഴൂര്‍ ജോസ്.
ഫോട്ടോ- ശാലു പേയാട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular