Monday, May 6, 2024
HomeUncategorizedസംഗമ ക്രിസ്മസ് -പുതുവത്സര ആഘോഷം സംഘടിപ്പിച്ചു

സംഗമ ക്രിസ്മസ് -പുതുവത്സര ആഘോഷം സംഘടിപ്പിച്ചു

കാലിഫോര്‍ണിയയിലെ ട്രൈ വാലി പ്രദേശത്തെ മലയാളി സംഘടനയായ സംഗമ ക്രിസ്മസ്-പുതുവത്സര ആഘോഷം സംഘടിപ്പിച്ചു.

കുടുംബാംഗങ്ങളുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികളാല്‍ സമ്ബന്നമായിരുന്ന ആഘോഷ രാവിന് സംഘാടകൻ വിജയ് വള്ളിയില്‍ സ്വാഗതം ആശംസിച്ചു. മലയാളം മിഷൻ കാനഡ കോര്‍ഡിനേറ്റര്‍ ജോസഫ് ജോണ്‍ കാല്‍ഗറി ക്രിസ്മസ് സന്ദേശം നല്‍കി. ലക്ഷ്മി ചിദംബരം ചടങ്ങിന്റെ എം.സിയായി പ്രവര്‍ത്തിച്ചു. വിഭവ സമൃദ്ധമായ ഡിന്നറിനു ശേഷം സാന്തയുടെ സമ്മാന വിതരണത്തോടെ പരിപാടികള്‍ സമാപിച്ചു.

സാൻ ഫ്രാൻസികോ ബേ ഏരിയയിലെ മലയാളി സമൂഹം ഉള്‍ക്കൊള്ളുന്ന, ലാഭേച്ചയില്ലാതെ പ്രവൃത്തിക്കുന്ന സംഗമയുടെ പ്രവര്‍ത്തനത്തിന് വിജയ് വള്ളിയില്‍, സതീഷ് വാര്യര്‍, സുബ്രമണ്യം, കൃഷ്ണ കുമാര്‍, ഹരികുമാര്‍, സുമേഷ് നായര്‍, വിനോദ് പാലാട്ട് എന്നിവര്‍ നേതൃത്വം നല്‍കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular