Sunday, May 5, 2024
HomeKeralaസൈൻമാക്സ് കേരള പ്രീമിയര്‍ ലീഗില്‍ ഗ്ലോബ്വിൻ മലപ്പുറം ജേതാക്കള്‍

സൈൻമാക്സ് കേരള പ്രീമിയര്‍ ലീഗില്‍ ഗ്ലോബ്വിൻ മലപ്പുറം ജേതാക്കള്‍

ആഷസ് ക്രിക്കറ്റ് ക്ലബ് റിയാദ് സംഘടിപ്പിച്ച ഒന്നാമത് സൈൻമാക്സ് കേരള പ്രീമിയര്‍ ലീഗ് ടൂര്‍ണമെൻറില്‍ ഗ്ലോബ്വിൻ മലപ്പുറം ജേതാക്കളായി.

റിയാദ് എക്സിറ്റ് 18 ലെ ടെക്സ ഫ്ലഡ്‌ലൈറ്റ് സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ഫോര്‍ട്ട്ബോയ്സ് ട്രിവാൻഡ്രത്തെ 11 റണ്‍സിന് തോല്‍പിച്ചാണ് ഗ്ലോബ്വിൻ മലപ്പുറം ജേതാക്കളായത്. കൊച്ചിൻ വാരിയേഴ്സ്, ഗ്ലോബ്‌വിൻ മലപ്പുറം, സൂപ്പര്‍ സ്‌ട്രൈക്കേഴ്‌സ് തൃശൂര്‍, ഫോര്‍ട്ട് ബോയ്സ് ട്രിവാൻഡ്രം എന്നീ ടീമുകളാണ് സെമി ഫൈനലില്‍ ഏറ്റുമുട്ടിയിരുന്നത്. ആഷസ് കൊല്ലം, കാലിക്കറ്റ് ഇലവൻ കോഴിക്കോട്, ഇഹാൻ അല്‍ അറേബ്യ ട്രിവാൻഡ്രം, ഹാട്രിക് പത്തനംതിട്ട, കിയോസ്‌ കണ്ണൂര്‍, കെ.എല്‍ 14 കാസര്‍കോട് എന്നീ ക്ലബുകളാണ് ടൂര്‍ണമെൻറില്‍ പങ്കെടുത്ത മറ്റു ടീമുകള്‍.

സൈൻമാക്സ് കേരള പ്രീമിയര്‍ ലീഗ് ടൂര്‍ണമെൻറ് റണ്ണേഴ്സായ ഫോര്‍ട്ട്ബോയ്സ് ട്രിവാൻഡ്രം ടീമുകള്‍ ട്രോഫികളുമായി

ഫൈനല്‍ മത്സരങ്ങള്‍ക്ക് ശേഷം നടന്ന സമ്മാനവിതരണ ചടങ്ങില്‍ സൈൻമാക്സ് മാനേജിങ് പാര്‍ട്ണര്‍ ഹബീബ് അബൂബക്കര്‍ വിജയികള്‍ക്കുള്ള 6,666 റിയാലും ട്രോഫിയും കൈമാറി. രണ്ടാം സ്ഥാനക്കാര്‍ക്കുള്ള 3,333 റിയാലും ട്രോഫിയും കാൻറീൻ ഇന്ത്യൻ റസ്റ്റാറന്‍റ് മാനേജിങ് പാര്‍ട്ണര്‍ ഷാനവാസ് കൈമാറി. ഫൈനലിലെ മികച്ച താരം, ബെസ്റ്റ് ബാറ്റര്‍ എന്നീ പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയ ഗ്ലോബ്വിൻ മലപ്പുറം ആള്‍റൗണ്ടര്‍ റാഷിദിനുള്ള ട്രോഫി ഹൈ എക്സ്പീരിയൻസ് ട്രേഡിങ് കമ്ബനി എം.ഡി സലിം നല്‍കി.

ടീമിനെ സെമി ഫൈനല്‍ വരെയെത്തിച്ച്‌ ടൂര്‍ണമെൻറിലെ മികച്ച താരമായ സൂപ്പര്‍ സ്‌ട്രൈക്കേഴ്‌സ് തൃശ്ശൂരിെൻറ മൻസൂറിനുള്ള ട്രോഫിയും കാഷ് പ്രൈസും ദന ട്രേഡിങ് കമ്ബനി മാനേജര്‍ നിസാര്‍ നല്‍കി. ടൂര്‍ണമെൻറിലെ മികച്ച ബൗളറായി തെരഞ്ഞെടുക്കപ്പെട്ട കൊച്ചിൻ വാരിയേഴ്സിന്‍റെ അജ്മലിനുള്ള ട്രോഫി സാറ്റ്കോ കമ്ബനി പ്രതിനിധി പ്രമോദ് കൈമാറി. ടൂര്‍ണമെൻറിലെ മികച്ച വിക്കറ്റ് കീപ്പറായി തെരഞ്ഞെടുക്കപ്പെട്ട ഗ്ലോബ്വിൻ മലപ്പുറത്തിെൻറ സാദിഖിനുള്ള ട്രോഫി ഫോണ്‍ഹൗസ് എം.ഡി അനസ് കൈമാറി.

കാണികള്‍ക്കായി ഒരുക്കിയ പ്രെഡിക്‌ട് ആൻഡ് വിൻ മത്സരത്തില്‍ വിജയിച്ച രതീഷിനുള്ള സ്മാര്‍ട്ട് ടിവി ടെക്നോമാക് എച്ച്‌.ആര്‍ മാനേജര്‍ ഫാരിസ് കൈമാറി. ലീഗ് മത്സരങ്ങളിലെ പ്ലയര്‍ ഓഫ് ദി മാച്ചിനുള്ള ട്രോഫിയും സിറ്റിഫ്ലവര്‍ ഗിഫ്റ്റ് വൗച്ചറും കെ.സി.എ പ്രസിഡൻറ് ഷാബിൻ ജോര്‍ജ്, ടൂര്‍ണമെൻറ് കമ്മിറ്റി മെംബര്‍ ഹുസൈൻ അലി, അമീൻ എന്നിവര്‍ ചേര്‍ന്ന് നല്‍കി. എം.കെ ഫുഡ് എം.ഡി റഹ്മാൻ മുനമ്ബത്, അല്‍ഉഫൂക് എം.ഡി അംജദ്, അല്‍മദീന ഹൈപര്‍മാര്‍ക്കറ്റ്‌ പ്രതിനിധി, കെ.സി.എ സെക്രട്ടറി എം.പി. ഷഹ്ദാൻ എന്നിവരും സമ്മാനവിതരണ ചടങ്ങില്‍ പങ്കെടുത്തു. ടൂര്‍ണമെൻറ് കമ്മിറ്റി കണ്‍വീനര്‍ ഫഹദ് നന്ദി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular