Thursday, May 2, 2024
HomeKeralaകുലുങ്ങിവിറച്ച്‌ കെട്ടിടങ്ങളും വാഹനങ്ങളും, ഭയന്ന് പുറത്തേക്കോടി ജനങ്ങള്‍, -ജപ്പാൻ ഭൂകമ്ബത്തിന്‍റെ ദൃശ്യങ്ങള്‍

കുലുങ്ങിവിറച്ച്‌ കെട്ടിടങ്ങളും വാഹനങ്ങളും, ഭയന്ന് പുറത്തേക്കോടി ജനങ്ങള്‍, -ജപ്പാൻ ഭൂകമ്ബത്തിന്‍റെ ദൃശ്യങ്ങള്‍

പ്പാനിലെ ഹോൻഷു ദ്വീപിലെ തീരദേശ പ്രവിശ്യയായ ഇഷികാവയില്‍ പ്രാദേശിക സമയം വൈകീട്ട് 4.05 വരെ കാര്യങ്ങളെല്ലാം ശാന്തമായിരുന്നു.

എന്നാല്‍, മിനിറ്റുകള്‍ കൊണ്ടാണ് കാര്യങ്ങളെല്ലാം മാറിമറിഞ്ഞത്. ദ്വീപിനെ പ്രകമ്ബനം കൊള്ളിച്ചുകൊണ്ട് 4.06ന് ആദ്യ ഭൂകമ്ബം അനുഭവപ്പെട്ടു. കെട്ടിടങ്ങളും വാഹനങ്ങളും കുലുങ്ങിവിറച്ചു. ജനങ്ങള്‍ ഭയചകിതരായി പുറത്തേക്കോടി. ഭൂകമ്ബ മുന്നറിയിപ്പുമായി മൊബൈല്‍ ഫോണുകളിലേക്ക് സന്ദേശങ്ങളെത്തി.

സംഭവിച്ചതെന്തെന്ന് മനസ്സിലാക്കുന്നതിനും മുമ്ബേ, നാല് മിനിറ്റിന് ശേഷം കൂടുതല്‍ ശക്തമായി അടുത്ത ഭൂകമ്ബമുണ്ടായി. ആദ്യത്തെ ഭൂകമ്ബം റിക്ടര്‍ സ്കെയിലില്‍ 5.7 ആണ് രേഖപ്പെടുത്തിയതെങ്കില്‍ രണ്ടാമത്തേത് അതിലുമേറെ ശക്തമായിരുന്നു -7.6. എട്ട് മിനിറ്റിന് ശേഷം 6.1 തീവ്രതയില്‍ മറ്റൊന്ന്. 4.23നും 4.29നും ഭൂചലനമുണ്ടായി. ഒന്നിനുപിറകെ ഒന്നായി ഭൂമി നടുങ്ങിവിറച്ചപ്പോള്‍ ജനങ്ങള്‍ പ്രാണരക്ഷാര്‍ഥം തുറസ്സായ മേഖലകളിലേക്കോടി.

ഭൂകമ്ബത്തിന് പിന്നാലെ മേഖലയില്‍ സൂനാമി മുന്നറിയിപ്പും വന്നു. നിരവധി സൂനാമികളുടെ നടുക്കുന്ന ഓര്‍മകളുള്ള ജനതയാണ് ജപ്പാനിലേത്. മുന്നറിയിപ്പ് വന്നതോടെ ജനങ്ങള്‍ ഉയര്‍ന്ന മേഖലയിലേക്കും വലിയ കെട്ടിടങ്ങളുടെ മുകളിലേക്കും കുതിച്ചു. നദികളില്‍ ജലനിരപ്പില്‍ കാര്യമായ മാറ്റമുണ്ടായി. ഭൂകമ്ബത്തിന്‍റെ സമയത്ത് നദിയില്‍ വൻ തിരമാല പോലെ വെള്ളം തിരയടിക്കുന്ന വിഡിയോകള്‍ പ്രചരിക്കുന്നുണ്ട്.

21 തുടര്‍ചലനങ്ങള്‍ മേഖലയിലുണ്ടായെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഇഷികാവ, നിഗാട്ട, ടൊയാമ പ്രവിശ്യകളിലാകെ സൂനാമി മുന്നറിയിപ്പ് നല്‍കി. പലയിടങ്ങളിലും കനത്ത തിരമാലകളുയര്‍ന്നു. ഉത്തരകൊറിയൻ, ദക്ഷിണകൊറിയൻ തീരങ്ങളിലും സൂനാമി മുന്നറിയിപ്പുണ്ടായി.

നിരവധി വീടുകളും കെട്ടിടങ്ങളുമാണ് ഭൂകമ്ബത്തില്‍ തകര്‍ന്നത്. റോഡുകള്‍ വിണ്ടുകീറി. മരങ്ങള്‍ കടപുഴകി. ചില കെട്ടിടങ്ങളില്‍ തീപ്പിടുത്തമുണ്ടായതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഇഷികാവയിലെ അതിവേഗ റെയില്‍സര്‍വിസ് പൂര്‍ണമായും തടസ്സപ്പെട്ടു. പലയിടത്തും ടെലഫോണ്‍, ഇന്‍റര്‍നെറ്റ് സര്‍വിസുകള്‍ തടസ്സപ്പെട്ടു. മേഖലയിലേക്കുള്ള വിമാനങ്ങള്‍ ചിലത് വഴിതിരിച്ചുവിട്ടു. നിരവധി വിമാനങ്ങള്‍ റദ്ദാക്കി.

വരുംദിവസങ്ങളിലും തുടര്‍ചലനങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ഒരാഴ്ചക്കിടെ ഏഴ് വരെ തീവ്രതയുള്ള ഭൂചലനത്തിനുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. രണ്ട് മൂന്ന് ദിവസങ്ങള്‍ ജനങ്ങള്‍ അതീവ ജാഗ്രതയോടെ കഴിയണമെന്ന് മുന്നറിയിപ്പുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular