Thursday, May 2, 2024
HomeKeralaറോള്‍സ് റോയ്സിന് ശേഷം ഫോര്‍ഡ് F650 -യുമായി ബോച്ചെ; വൈറല്‍ ഡാൻസ് കാണാം

റോള്‍സ് റോയ്സിന് ശേഷം ഫോര്‍ഡ് F650 -യുമായി ബോച്ചെ; വൈറല്‍ ഡാൻസ് കാണാം

കേരളത്തിലെ വൈറലായ കോടീശ്വരൻ ആരാണ് എന്ന് ചോദിച്ചാല്‍ അത് ബോബി ചെമ്മണ്ണൂര്‍ ആണെന്ന് ഒറ്റ സ്വരത്തില്‍ പറയും മലയാളികള്‍.

കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്ബ്, ഒരു മഹീന്ദ്ര XUV700-ന് അടുത്തായി ഒരു ഫോര്‍ഡ് F650 സൂപ്പര്‍ ട്രക്ക് പാര്‍ക്ക് ചെയ്തിരിക്കുന്ന രണ്ട് ചിത്രങ്ങള്‍ ഇൻ്റര്‍നെറ്റില്‍ വൈറലായിരുന്നു. XUV700 പോലുള്ള ഒരു എസ്‌യുവി പോലും അതിന്റെ മുന്നില്‍ ചെറുതായിട്ടാണ് കാണുന്നത്. കൂറ്റൻ ഫോര്‍ഡ് എഫ്650 ട്രക്കിന്റെ കൂടുതല്‍ ചിത്രങ്ങളും വീഡിയോകളും ഇപ്പോള്‍ ഓണ്‍ലൈനില്‍ വന്നിരിക്കുകയാണ്.

മുൻപ് സ്വര്‍ണനിറമുളള റോള്‍സ് റോയ്സ് സ്വന്തമാക്കിയ വ്യവസായി ബോബി ചെമ്മണ്ണൂരിൻ്റെ വാഹനമാണ് ഇത്. അടുത്തിടെ ഇറക്കുമതി ചെയ്ത ഫോര്‍ഡ് എഫ്650 സൂപ്പര്‍ ട്രക്കിന് മുകളില്‍ ബോബി ചെമ്മണ്ണൂര്‍ നില്‍ക്കുന്നത് സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയില്‍ കാണാം. കറുപ്പ് നിറത്തിലുള്ള പിക്കപ്പ് ട്രക്കില്‍ ബോബി ചെമ്മണ്ണൂരിന്റെ ബ്രാൻഡ് ലോഗോയും സ്റ്റിക്കറുകളും പതിച്ചിട്ടുണ്ട്. കേരളത്തിലെ വയനാട്ടില്‍ സംഘടിപ്പിച്ച പുതുവത്സര പാര്‍ട്ടിയുടെ ഭാഗമായിട്ടാണ് വ്യവസായി ട്രക്ക് നാട്ടിലെത്തിച്ചിരിക്കുന്നത്.

ട്രക്കിന്റെ റൂഫില്‍ നിന്ന് ബോച്ചെ നൃത്തം ചെയ്യുന്നത് കാണാം. വാഹനത്തിനു ചുറ്റും ആളുകള്‍ നിന്നു അദ്ദേഹത്തെ നിരീക്ഷിക്കുകയാണ്. മാര്‍ക്കറ്റിംഗ് ആവശ്യങ്ങള്‍ക്കായി കാര്‍നെറ്റ് വഴിയാണ് ബോബി കാര്‍ ഇന്ത്യയിലെത്തിച്ചത്. മുമ്ബും അദ്ദേഹം അത് ചെയ്തിട്ടുണ്ട്. വീഡിയോയില്‍ കാര്‍ കിടക്കുന്ന തേയിലത്തോട്ടം കുറച്ച്‌ മാസങ്ങള്‍ക്ക് മുമ്ബ് എവിടി ഗ്രൂപ്പില്‍ ബോബി ചെമ്മണ്ണൂര്‍ വാങ്ങിയതാണ്.

അന്താരാഷ്ട്ര വിപണിയില്‍ വിറ്റഴിക്കപ്പെടുന്ന ഏറ്റവും വലിയ ട്രക്കുകളില്‍ ഒന്നാണ് ഫോര്‍ഡ് എഫ്650. ഫോര്‍ഡ് എഫ്-സീരീസ് ട്രക്കുകള്‍ വളരെ ജനപ്രിയമാണ്, പ്രത്യേകിച്ച്‌ യുഎസില്‍, കൂടാതെ രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ട്രക്കുകളും. നീളത്തിൻ്റെയും വീതിയുടേയും കാര്യത്തില്‍ കാര്യത്തില്‍ വളരെ വലുതുമായ അമേരിക്കൻ ട്രക്കാണ് ഇത്. പെട്രോള്‍, ഡീസല്‍ എഞ്ചിൻ ഓപ്ഷനുകളില്‍ ഇത് ലഭ്യമാണ്. ഈ പിക്കപ്പ് ട്രക്കിന്റെ പെട്രോള്‍ പതിപ്പിന് 350 PS പവറും 635 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 7.3 ലിറ്റര്‍ V8 എഞ്ചിനാണ് കരുത്തേകുന്നത്. ട്രക്കിന്റെ ഡീസല്‍ പതിപ്പില്‍ 330 PS പവറും 1015 Nm torque ഉം ഉത്പാദിപ്പിക്കുന്ന 6.7 ലിറ്റര്‍ V8 എഞ്ചിനാണ് ഉപയോഗിക്കുന്നത്.

ട്രക്കിന് വളരെ ഉയരമുയളളത് കൊണ്ട് തന്നെ, ക്യാബിനിലേക്ക് കയറാൻ ഒന്നിലധികം സ്റ്റെപ്പ് ലെവലുകള്‍ ഉണ്ട്. തൻ്റെ ബിസിനസിലേക്ക് വാഹനങ്ങള്‍ ഉപയോഗിച്ച്‌ കൊണ്ടാണ് അദ്ദേഹം കൂടുതലും മാര്‍ക്കറ്റിങ്ങ് തന്ത്രങ്ങള്‍ പയറ്റുന്നത്. ഡിസി രൂപകല്‍പന ചെയ്ത ഒരു ബസ് അദ്ദേഹത്തിന് സ്വന്തമായിട്ടുണ്ട്. സഞ്ചരിക്കുന്ന ജ്വല്ലറി ഷോപ്പാണ് അത്. ഗോള്‍ഡൻ നിറത്തിലുള്ള റോള്‍സ് റോയ്സ് ടാക്സിയും അദ്ദേഹത്തിനുണ്ട്. ലേലത്തിലൂടെ സ്വന്തമാക്കിയ റോള്‍സ് റോയ്സ് കാറ് അദ്ദേഹത്തിൻ്റെ റിസോര്‍ട്ടില്‍ ഒരു പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്.

ലാഭമല്ല തൻ്റെ ലക്ഷ്യമെന്നും കസ്റ്റമേഴ്സിന് പ്രീമിയം സേവനം നല്‍കുക എന്നതാണ് താൻ ബിസിനസിലൂടെ ഉദ്ദേശിക്കുന്നതെന്ന് പല അഭിമുഖങ്ങളിലും അദ്ദേഹം പറഞ്ഞിട്ടുണ്ട്. മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ റോള്‍സ്റോയ്സിനു വരെ വില പറഞ്ഞയാളാണ് നമ്മുടെ സ്വന്തം ബോബി ചെമ്മണ്ണൂര്‍. തിയേറ്റര്‍ പാക്കേജ്, സ്റ്റാര്‍ലൈറ്റ് ഹെഡ്‌ലൈനര്‍, ഇലക്‌ട്രോണിക് കര്‍ട്ടനുകള്‍ എന്നിവയുള്ള ആഢംബര മോഡലായിരുന്നു ഈ റോള്‍സ് റോയ്‌സ് ഫാന്റം.

ആഢംബര കാറുകളോട് എപ്പോഴും പ്രിയമുള്ള ബോബി വെള്ള നിറത്തിലുള്ള വെലാര്‍ എസ്‌യുവി സ്വന്തമാക്കിയിരുന്നു. 2018 ലാണ് ബ്രിട്ടീഷ് ആഢംബര വാഹന കമ്ബനിയായ റേഞ്ച് റോവര്‍ വെലാറിനെ ഇന്ത്യൻ വിപണിയില്‍ അവതരിപ്പിക്കുന്നത്. എസ്‌യുവിയെ ഇവോക്കിനും ഡിസ്കവറിക്കും ഇടയിലാണ് സ്ഥാപിച്ചിരിക്കുന്നതും. ചെറിയ എസ്‌യുവിയായ ഇവോക്കില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് വെലാറിലെ ഡിസൈൻ പൂര്‍ത്തിയാക്കിയിരിക്കുന്നത്.

ഫ്ലഷ് ഡോര്‍ ഹാൻഡിലുകള്‍, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, കണ്‍ട്രോള്‍ പാനല്‍ തുടങ്ങിയവയാണ് വെലാര്‍ എസ്‌യുവിയിലെ ചില പ്രധാന സവിശേഷതകള്‍. പെട്രോള്‍, ഡീസല്‍ എഞ്ചിൻ ഓപ്ഷനുകളിലാണ് റേഞ്ച് റോവര്‍ വെലാര്‍ എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്. ബോബി ചെമ്മണൂര്‍ ഡീസല്‍ വേരിയന്റാണ് തെരഞ്ഞെടുത്തിരിക്കുന്നത്. 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ യൂണിറ്റാണ് ഈ പതിപ്പിന് തുടിപ്പേകുന്നത്. ഇത് 201 bhp കരുത്തില്‍ 430 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

ഓള്‍വീല്‍ ഡ്രൈവ് സംവിധാനവും വെലാര്‍ എസ്‌യുവിയുടെ പ്രത്യേകതയാണ്. എഞ്ചിൻ 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായാണ് സ്റ്റാൻഡേര്‍ഡായി ജോടിയാക്കിയിരിക്കുന്നത്. റേഞ്ച് റോവര്‍ വെലാര്‍ ഒരു സികെഡി യൂണിറ്റായാണ് ഇന്ത്യയില്‍ എത്തുന്നത്. ആഭ്യന്തര വിപണിയില്‍ റേഞ്ച് റോവര്‍ എസ്‌യുവിയുടെ വില 79.87 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular