Monday, May 6, 2024
HomeKeralaപ്രസവത്തെത്തുടര്‍ന്ന് മലയാളി യുവതി ബഹ്റൈനില്‍ നിര്യാതയായി

പ്രസവത്തെത്തുടര്‍ന്ന് മലയാളി യുവതി ബഹ്റൈനില്‍ നിര്യാതയായി

നാമ: പ്രസവവുമായി ബന്ധപ്പെട്ട് സല്‍മാനിയ ആശുപത്രിയിലായിരുന്ന യുവതി മരിച്ചു. കഴിഞ്ഞ ദിവസം പെണ്‍കുഞ്ഞിന് ജൻമം നല്‍കിയതിനെത്തുടര്‍ന്നായിരുന്നു മരണം.

സ്വാഭാവിക പ്രസവമായിരുന്നു. കോഴിക്കോട് മുക്കാളി ചോമ്ബാല കുഴിച്ചാലില്‍ സുബീഷ് കെ.സി യുടെ ഭാര്യ ജിൻസി (34) ആണ് മരിച്ചത്.

അല്‍ അറബി ഇന്റര്‍ നാഷണല്‍ ഡെക്കറേഷൻസ് ജീവനക്കാരനായ സുബീഷ് 15 വര്‍ഷമായി ബഹ്റൈനിലുണ്ട്. ജിൻസി അഞ്ചുവര്‍ഷം മുമ്ബാണ് ഫാമിലി വിസയില്‍ ബഹ്റൈനിലെത്തിയത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ കമ്ബനിയുടെയും സാമൂഹികപ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍ നടക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular