Sunday, April 28, 2024
HomeGulfഡബ്ല്യു.എം.എഫ് റിയാദ് വിമൻസ് ഫോറത്തിന് പുതിയ നേതൃത്വം

ഡബ്ല്യു.എം.എഫ് റിയാദ് വിമൻസ് ഫോറത്തിന് പുതിയ നേതൃത്വം

റിയാദ്: വേള്‍ഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) റിയാദ് വിമൻസ് ഫോറം 2024-2025 കാലത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

റിയാദ് മലസിലെ ചെറീസ് റസ്റ്റാറൻറ് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡൻറ് വല്ലി ജോസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഞ്ജു അനിയൻ കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഹമാനി റഹ്മാൻ വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു.

തുടർന്ന് അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ ഗ്ലോബല്‍ വൈസ് പ്രസിഡൻറ് ശിഹാബ് കൊട്ടുകാട്, അഡ്വൈസറി ബോർഡ് മെമ്ബർ സ്റ്റാൻലി ജോസ്, നാഷനല്‍ കോഓഡിനേറ്റർ ഡൊമിനിക് സാവിയോ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ സമവായ ചർച്ചയിലൂടെ തെരഞ്ഞെടുത്തു.

സബ്രീൻ ഷംനാസ് (പ്രസി.), അഞ്ജു അനിയൻ (സെക്ര.), കാർത്തിക സനീഷ് (കോഓഡിനേറ്റർ), അഞ്ജു ആനന്ദ് (ട്രഷ.), സെലീന മാത്യു, ജീവ ചാക്കോ (വൈ. പ്രസി.), മിനുജ മുഹമ്മദ് (ജോ. സെക്ര.), ആതിര അജയ് (ജോ. ട്രഷ.), അഞ്ജു സജിൻ (ചാരിറ്റി, സോഷ്യല്‍ മീഡിയ കോഓഡിനേറ്റർ), ഹമാനി കണ്ടപ്പൻ (ആർട്സ്, കല്‍ച്ചർ), ശാരിക സുദീപ് (ഇവൻറ് കോഓഡിനേറ്റർ), അനു രാജേഷ് (ഹെല്‍ത്ത്‌ കോഓഡിനേറ്റർ) എന്നിവരാണ് പുതിയ ഭാരവാഹികള്‍.

വരുന്ന രണ്ട് വർഷം റിയാദ് കൗണ്‍സിലില്‍ കൂടുതല്‍ വനിതകളെ അംഗങ്ങളായി ചേർക്കാനും സ്ത്രീ ശാക്തീകരണത്തിനായി നൂതന ആശയങ്ങളില്‍ ഊന്നി അടുത്ത രണ്ടു വർഷത്തേക്കുള്ള പുതിയ കർമ പദ്ധതികള്‍ക്ക് വിമൻസ് ഫോറം തുടക്കം കുറിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. സെക്രട്ടറി അഞ്ജു അനിയൻ സ്വാഗതവും ട്രഷറർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular