Sunday, April 28, 2024
HomeGulfഅല്‍ യാസ്മിൻ സ്കൂള്‍ ബോയ്സ് വിഭാഗം കായികമേള സമാപിച്ചു

അല്‍ യാസ്മിൻ സ്കൂള്‍ ബോയ്സ് വിഭാഗം കായികമേള സമാപിച്ചു

റിയാദ്: അല്‍ യാസ്മിൻ ഇൻറർനാഷനല്‍ സ്കൂളില്‍ ബോയ്സ് വിഭാഗം 25ാമത് കായികമേള സമാപിച്ചു. ലോക കേരള സഭ പ്രതിനിധി ഇബ്രാഹിം സുബ്ഹാൻ സമാപന ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.

പ്രിൻസിപ്പല്‍ ഡോ. എസ്.എം. ഷൗഖത്ത് പർവേസ്, ബോയ്‌സ് വിഭാഗം ഹെഡ് മാസ്റ്റർ തൻവീർ സിദ്ദിഖി, ഗേള്‍സ് വിഭാഗം ഹെഡ്മിസ്ട്രസ് സംഗീത അനുപ്, കെ.ജി. വിഭാഗം ഹെഡ്മിസ്ട്രസ് റിഹാന അംജാദ്, അഡ്മിൻ മാനേജർ ഷനോജ് അബ്ദുല്ല, ഓഫീസ് സൂപ്രണ്ട് റഹീന ലത്തീഫ് തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.

ഹെഡ് മാസ്റ്റർ തൻവീർ സിദ്ദിഖി സ്വാഗത പ്രസംഗം നിർവഹിച്ചു. അതിഥികളെ ബാഡ്ജുകളും പൂച്ചെണ്ടുകളും നല്‍കി ആദരിച്ചു. അറബി പ്രാർഥനയോടെ ചടങ്ങുകള്‍ക്ക് ആരംഭമായി. സ്റ്റുഡൻറ്സ് കൗണ്‍സില്‍ നയിച്ച മാർച്ച്‌ ഫാസ്റ്റിന് ശേഷം കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി. കായികരംഗത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള ഡ്രില്‍ ഡാൻസ്, മറ്റു ഗ്രൂപ് ഡാൻസുകള്‍ തുടങ്ങിയവ കാണികള്‍ക്ക് ദൃശ്യവിരുന്നായി. സ്പോർട്സില്‍ മികവ് തെളിയിച്ച കുട്ടികള്‍ക്കുള്ള സമ്മാന വിതരണ ചടങ്ങും ഇതിനോടൊപ്പം നടന്നു. തുടർച്ചയായ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെച്ച്‌ സഫയർ ഹൗസ് ഓവർ റോള്‍ ചാമ്ബ്യൻഷിപ് കരസ്ഥമാക്കി. ടോപാസ്, റൂബി തുടങ്ങിയ ഹൗസുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി. പ്രിൻസിപ്പല്‍ ഡോ. എസ്.എം. ഷൗഖത്ത് പർവേസ് കായിക മത്സരങ്ങള്‍ സമാപിച്ചതായി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular