Saturday, April 27, 2024
HomeGulfഐ.എൻ.സി പ്രവാസി എരമംഗലം കുടുംബ സംഗമം

ഐ.എൻ.സി പ്രവാസി എരമംഗലം കുടുംബ സംഗമം

ദുബൈ: ഐ.എൻ.സി പ്രവാസി എരമംഗലം എട്ടാം വാർഷികത്തോടനുബന്ധിച്ച്‌ ദുബൈ മാലിക് റസ്റ്റാറന്‍റില്‍ യു.എ.ഇ കുടുംബ സംഗമം നടത്തി.

അബ്ദുല്‍ കലാം മംഗലത്തേല്‍ ഉദ്ഘാടനം ചെയ്തു. വി.വി. റസാഖ് അധ്യക്ഷത വഹിച്ചു. റിഷാദ് പല്ലൂരയില്‍ ആമുഖ പ്രസംഗം നടത്തി. ബാബു കാളിയത്തേല്‍ മുഖ്യപ്രഭാഷണം നടത്തി. 40 വർഷത്തെ പ്രവാസജീവിതം പൂർത്തിയാക്കിയ അബ്ദുല്‍ കലാം മംഗലത്തേതിന് ടി.പി. അശ്റഫും മുഹമ്മദുണ്ണി തവയിലിന് സി.സി. അലിയും സ്നേഹോപഹാരം നല്‍കി ആദരിച്ചു.

ജിഷാർ കാണക്കോട്ട് കണക്ക് അവതരിപ്പിച്ചു. ബി.പി. അശറഫ്, സി.സി. അലി, ജലീല്‍ മംഗലത്തേല്‍, മഹ്റൂഫ് കൂവപ്പുള്ളി, ടി.പി. അശറഫ് എന്നിവർ ആശംസയർപ്പിച്ചു.

ജനുവരി 28ന് നടത്തുന്ന ക്രിക്കറ്റ് ടൂർണമെന്‍റിനുള്ള ട്രോഫിയുടെയും ജഴ്സികളുടെയും പ്രകാശനവും ചടങ്ങില്‍ നടന്നു. സാദിഖ്, സലീഷ് എന്നിവർ നേതൃത്വം നല്‍കി. ബഷീർ അദ്ധക്ക സ്വാഗതവും സി.സി. ഷാഫി നന്ദിയും പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular