Monday, May 6, 2024
HomeIndiaസ്വകാര്യ കമ്ബനിയിലെ രജത ജൂബിലി ആഘോഷത്തിനിടെ അപകടം; സി ഇ ഒയ്ക്ക് ദാരുണാന്ത്യം

സ്വകാര്യ കമ്ബനിയിലെ രജത ജൂബിലി ആഘോഷത്തിനിടെ അപകടം; സി ഇ ഒയ്ക്ക് ദാരുണാന്ത്യം

ഹൈദരാബാദ്: റാമോജി ഫിലിം സിറ്റിയില്‍ സ്വകാര്യ കമ്ബനിയുടെ രജത ജൂബിലി ആഘോഷത്തിനിടെയുണ്ടായ അപകടത്തില്‍ സിഇ ഒയ്‌ക്ക്‌ ദാരുണാന്ത്യം.

വിസ്‌ടെക്സ് കമ്ബനി സി ഇ ഒ സഞ്ജയ് ഷായാണ് മരിച്ചത്.

അപകടത്തില്‍ ഒരു ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ആഘോഷങ്ങള്‍ക്കിടെ, സഞ്ജയ് ഷായേയും സഹപ്രവർത്തകനെയും ഇരുമ്ബുകൂടിനുള്ളില്‍ കയറ്റി, മുകളില്‍ നിന്ന് സ്റ്റേജിലേക്ക് ഇറക്കുന്നതിനിടെ ചങ്ങല പൊട്ടുകയായിരുന്നു. ഉയരത്തില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു.

ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെയാണ് സഞ്ജയ് മരിച്ചത്. സംഭവത്തില്‍ ഇവന്റ് മാനേജ്മെന്റ് അധികൃതർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കമ്ബനിയിലെ ജീവനക്കാരൻ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular