Thursday, May 2, 2024
HomeKeralaകേന്ദ്രമന്ത്രിസ്‌ഥാനം ഉള്‍പ്പെടെ ബി.ജെ.പി. വാഗ്‌ദാനം ചെയ്‌തു: ശ്രേയാംസ്‌ കുമാര്‍

കേന്ദ്രമന്ത്രിസ്‌ഥാനം ഉള്‍പ്പെടെ ബി.ജെ.പി. വാഗ്‌ദാനം ചെയ്‌തു: ശ്രേയാംസ്‌ കുമാര്‍

കോഴിക്കോട്‌: കേന്ദ്രമന്ത്രിസ്‌ഥാനം ഉള്‍പ്പെടെ ബി.ജെ.പി. നേതൃത്വം വാഗ്‌ദാനം ചെയ്‌തിരുന്നതായി ആര്‍.ജെ.ഡി. സംസ്‌ഥാന പ്രസിഡന്റ്‌ എം.വി.

ശ്രേയാംസ്‌ കുമാര്‍. എന്നാല്‍, താന്‍ ക്ഷണം നിരസിച്ചു. രാജ്യത്തെ മുഴുവന്‍ ആളുകളും പോയാലും താന്‍ ബി.ജെ.പിയിലേക്കു കൂടുമാറില്ല. കേന്ദ്രമന്ത്രിസ്‌ഥാനം ലക്ഷ്യമിട്ട്‌ ശ്രേയാംസ്‌ കുമാറും കൂട്ടരും ബി.ജെ.പിയിലേക്ക്‌ പോകുമെന്ന ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന വാര്‍ത്ത വാസ്‌തവവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു മതേതരരാഷ്‌ട്രത്തിന്റെ പ്രധാനമന്ത്രി ഒരു മതത്തിനുവേണ്ടിമാത്രം നിലകൊള്ളുകയെന്നത്‌ ജനാധിപത്യത്തിനും മതേതരത്വത്തിനും അപകടമാണ്‌. വൈകാരികപ്രശ്‌നങ്ങള്‍ അവതരിപ്പിച്ച്‌ തെരഞ്ഞെടുപ്പ്‌ ജയിക്കുകയെന്നതാണ്‌ ബി.ജെ.പിയുടെ രീതി. രാമക്ഷേത്രത്തിനു പിന്നില്‍ കൃത്യമായ രാഷ്‌ട്രീയ അജന്‍ഡയുണ്ട്‌. 80 ശതമാനം ഹിന്ദുക്കളെ ലക്ഷ്യമിട്ടുള്ളതാണത്‌. വളരെ സങ്കീര്‍ണമായ രാഷ്‌ട്രീയ ചുറ്റുപാടാണുള്ളത്‌- ശ്രേയാംസ്‌ കുമാര്‍ പറഞ്ഞു.

ബി.ജെ.പിക്കെതിരേ പ്രതിപക്ഷപാര്‍ട്ടികളുടെ കൂട്ടായ്‌മയായ ഇന്ത്യ മുന്നണി രംഗത്തുണ്ടെങ്കിലും വേണ്ടത്ര ദൃഢതയില്ല. മുന്നണി ഇനിയും ശക്‌തിപ്പെടുത്തേണ്ടതുണ്ട്‌. ബിഹാറിലും യു.പിയിലും ഉള്‍പ്പെടെ കോണ്‍ഗ്രസല്ല സോഷ്യലിസ്‌റ്റ്‌ ശക്‌തികളാണ്‌ രണ്ടാമത്‌. പഴയ സോഷ്യലിസ്‌റ്റ്‌ പ്രസ്‌ഥാനങ്ങളെ ഒരുകുടക്കീഴില്‍ കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ വലിയ ശക്‌തിയാകും. കേരളത്തില്‍ സീറ്റ്‌ ലഭിക്കാനുള്ള എല്ലാ ശ്രമങ്ങളും ബി.ജെ.പി. നടത്തുന്നുണ്ട്‌. നരേന്ദ്ര മോദി രണ്ടുതവണ തൃശൂരിലെത്തി. ഇതെല്ലാം സൂചനകളാണെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular