Wednesday, May 1, 2024
HomeIndiaഭാരത് ജോഡോ ന്യായ യാത്ര പ്രതിസന്ധിയില്‍; രാഹുലിനെ കാണാനും കേള്‍ക്കാനും ആളില്ല

ഭാരത് ജോഡോ ന്യായ യാത്ര പ്രതിസന്ധിയില്‍; രാഹുലിനെ കാണാനും കേള്‍ക്കാനും ആളില്ല

ന്യൂദല്‍ഹി: ഭാരത് ജോഡോ ന്യായ യാത്ര പ്രതിസന്ധിയില്‍. രാഹുല്‍ഗാന്ധിയെ കാണാനും പ്രസംഗം കേള്‍ക്കാനും ആളുകള്‍ എത്താത്തതും വാര്‍ത്താപ്രാധാന്യം ലഭിക്കാത്തതും കോണ്‍ഗ്രസിന് തിരിച്ചടിയായി.

ആസാമിലടക്കം രാഹുലിന്റെ യാത്ര ക്രമസമാധാന പ്രശ്നമായി മാറിയതും കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പോലീസ് കേസുകള്‍ വന്നതും യാത്രയുടെ നിറം കെടുത്തി.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ രാഹുലിന്റെ യാത്രയ്‌ക്ക് തണുത്ത പ്രതികരണമാണ് ലഭിച്ചത്. ആസാമില്‍ പോലീസുമായി കോണ്‍ഗ്രസുകാര്‍ പലയിടത്തും ഏറ്റുമുട്ടിയതും ജനക്കൂട്ടം പ്രധാനമന്ത്രിക്ക് ജയ് വിളിച്ച്‌ രാഹുലിനെ നിരവധി സ്ഥലത്ത് തടഞ്ഞതും യാത്രയെ വിവാദത്തിലാക്കി. രാഹുല്‍ എത്തിയ ലോക്സഭാ മണ്ഡലങ്ങളിലെല്ലാം ബിജെപിയുടെ വിജയം ഉറപ്പാണെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത വിശ്വശര്‍മ്മ പ്രസ്താവിച്ചു.

ഭാരത് ജോഡോ ന്യായ യാത്രയുടെ പന്ത്രണ്ടാം ദിനം ബംഗാളിലേക്ക് രാഹുല്‍ എത്തിയിട്ടുണ്ട്. എന്നാല്‍ ഇന്‍ഡി സഖ്യവുമായി ഇനി യാതൊരു ബന്ധവുമില്ലെന്ന് മമതാ ബാനര്‍ജി പ്രഖ്യാപിച്ചത് രാഹുലിന് തിരിച്ചടിയായി. ആറു ദിവസത്തോളം ബംഗാളിലൂടെ സഞ്ചരിക്കുന്ന യാത്രയ്‌ക്കെതിരെ തൃണമൂല്‍ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് അക്രമങ്ങളുണ്ടാവാതിരിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ ലോക്സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിക്കെതിരെ പരസ്യമായ അതൃപ്തി തൃണമൂല്‍ പ്രകടിപ്പിച്ചുകഴിഞ്ഞു. അധീറിനെ ബംഗാള്‍ പിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റേണ്ട അവസ്ഥയിലാണ് കോണ്‍ഗ്രസ്.

ബീഹാറിലും ഇന്‍ഡി സഖ്യത്തിന് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. രാഹുലിന്റെ യാത്രയോട് നിതീഷ് കുമാറും ജെഡിയുവും സഹകരിക്കില്ലെന്നാണ് സൂചനകള്‍. ഇന്‍ഡി സഖ്യത്തിന്റെ ചെയര്‍മാനായി മല്ലികാര്‍ജ്ജുന ഖാര്‍ഗെയെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചതോടെയാണ് നിതീഷ് കുമാര്‍ ഉടക്കിയത്.

അയോദ്ധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ ബഹിഷ്‌ക്കരിച്ച രാഹുലിനും കോണ്‍ഗ്രസിനുമെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഉത്തര്‍പ്രദേശിലൂടെ ഭാരത് ജോഡോ യാത്ര നീങ്ങുമ്ബോള്‍ ഈ പ്രതിഷേധത്തെ എങ്ങനെ തരണം ചെയ്യുമെന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular