Thursday, May 2, 2024
HomeKeralaരവീന്ദ്രജജേഡജയ്ക്ക് കൈക്കൂഴയ്ക്ക് പരിക്കേറ്റു; അടുത്ത മത്സരത്തില്‍ കളിക്കുമോ എന്ന് വ്യക്തമല്ല

രവീന്ദ്രജജേഡജയ്ക്ക് കൈക്കൂഴയ്ക്ക് പരിക്കേറ്റു; അടുത്ത മത്സരത്തില്‍ കളിക്കുമോ എന്ന് വ്യക്തമല്ല

ടെസ്റ്റ് പരമ്ബരയിലെ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടതിന് പിന്നാലെ വന്‍ തിരിച്ചുവരവിന് ഒരുങ്ങുന്ന ഇന്ത്യയ്ക്ക് രണ്ടാം മത്സരത്തിന് മുമ്ബ് തന്നെ തിരിച്ചടി.

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്രജഡേജയുടെ കാര്യം സംശയത്തിലാണ്. ഹൈദരാബാദിലെ ആദ്യ മത്സരത്തില്‍ കൈക്കുഴയ്ക്ക് പരിക്കേറ്റ താരം രണ്ടാമത്തെ മത്സരത്തില്‍ കളിക്കുമെന്ന് ഉറപ്പില്ല. ആദ്യ മത്സരത്തില്‍ മികച്ച ബൗളിംഗ് പുറത്തെടുത്ത താരം ചേസ് ചെയ്യുമ്ബോള്‍ രണ്ടു റണ്‍സില്‍ നില്‍ക്കേ ബെന്‍ സ്‌റ്റോക്‌സിന്റെ ഏറില്‍ റണ്ണൗട്ടായിരുന്നു.

ആദ്യ മത്സരത്തില്‍ 28 റണ്‍സിനായിരുന്നു ഇന്ത്യയുടെ പരാജയം. റണ്ണൗട്ടില്‍ പുറത്തായതിന് പിന്നാലെ കൈക്കുഴയ്ക്ക് പരിക്കേറ്റ് താരം പിച്ചില്‍ നിന്നും പുറത്തുപോകുകയും ചെയ്തു. അതേസമയം താരത്തിന്റെ പരിക്ക് പരിശോധിച്ച ശേഷമേ അടുത്ത മത്സരത്തില്‍ ഉണ്ടാകുമോ ഇല്ലയോ എന്ന കാര്യം വ്യക്തമായി പറയാനാകു എന്നാണ് മുഖ്യപരിശീലകന്‍ രാഹുല്‍ദ്രാവിഡ് പറയുന്നത്. ഇംഗ്‌ളണ്ടിനെതിരേയുള്ള പരമ്ബരയ്ക്ക് മുമ്ബ് കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരേയുള്ള ടെസ്റ്റ് പരമ്ബരയിലും ആദ്യ മത്സരം രവീന്ദ്രജഡേജയ്ക്ക് നഷ്മായിരുന്നു.

ജഡേജ ടീമിനൊപ്പം അടുത്ത മത്സരത്തിനായി വിസാഗിലേക്ക് പോകുമോ അതോ ബംഗലുരുവിലെ ക്രിക്കറ്റ് അക്കാദമിയിലേക്ക് പോകുമോ എന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. ഹൈദരാബാദില്‍ നടന്ന ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ ജഡേജ 87 റണ്‍സ് നേടിയിരുന്നു. ഇംഗ്‌ളണ്ടിന്റെ സ്പിന്നര്‍ ടോം ഹാര്‍ട്ട്‌ലിയുടെ ബൗളിംഗായിരുന്നു ഇന്ത്യയെ തകര്‍ത്തത്. 62 റണ്‍സ് നല്‍കി ഇന്ത്യയുടെ ഏഴു വിക്കറ്റുകളാണ് സ്പിന്നര്‍ പിഴുതത. അഞ്ചു മത്സരങ്ങളാണ് ടെസ്റ്റ് പരമ്ബരയില്‍ ഉള്ളത്. ആദ്യ മത്സരത്തില്‍ ജയിച്ച ഇംഗ്‌ളണ്ട് 1-0 ന് മുന്നിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular