Tuesday, May 7, 2024
HomeKeralaപാചക വാതക സിലിണ്ടറില്‍നിന്ന് തീ പടര്‍ന്നു; രാജാക്കാട്ട് വീട് കത്തിനശിച്ചു

പാചക വാതക സിലിണ്ടറില്‍നിന്ന് തീ പടര്‍ന്നു; രാജാക്കാട്ട് വീട് കത്തിനശിച്ചു

ടിമാലി: പാചക വാതക സിലിണ്ടറില്‍ ചോർച്ചയുണ്ടായി തീ പടർന്ന് രാജാക്കാട് ടൗണിന് സമീപം വീട് കത്തി നശിച്ചു. മമ്മട്ടിക്കാനം ഇഞ്ചനാട്ട് ചാക്കോയുടെ വീടാണ് തിങ്കളാഴ്ച പുലർച്ച 3.45 ഓടെ കത്തിനശിച്ചത്.

വീട്ടില്‍ വാടകക്ക് താമസിക്കുന്ന പൂക്കുളത്ത് സന്തോഷിന്‍റെ മുറിയിലാണ് തീപിടിത്തമുണ്ടായത്. പലഹാരങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്ന സന്തോഷ് രാവിലെ ജോലിക്കിടെ അടുപ്പിലെ തീ കുറഞ്ഞതിനെ തുടർന്ന് പുതിയ പാചക വാതക സിലിണ്ടറിന്‍റെ അടപ്പ് തുറന്നപ്പോള്‍ ചോർച്ചയുണ്ടായി തീപടരുകയായിരുന്നു. തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടയില്‍ പൊള്ളലേറ്റ സന്തോഷ്, ഭാര്യ ശ്രീജ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശബ്ദം കേട്ട് അടുത്ത മുറിയിലെ താമസക്കാരനായ സന്തോഷ് വാതില്‍ ചവിട്ടി തുറന്ന് പൊള്ളലേറ്റ സന്തോഷിനേയും ഭാര്യ ശ്രീജയേയും അടുത്ത മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന മകൻ സാരംഗിനെയും പുറത്തെത്തിക്കുകയായിരുന്നു. സമീപത്തെ

ആശുപത്രിയിലെത്തിച്ച്‌ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിദഗ്ദ ചികിത്സക്കായി അടിമാലിയിലെ പൊള്ളല്‍ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി. മുറ്റത്തിരുന്ന ബൈക്കും പൂർണമായി കത്തിനശിച്ചു. കുടിവെള്ള ടാങ്കും ഉരുകി നശിച്ചു. രാജാക്കാട് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. അടിമാലി, നെടുങ്കണ്ടം സ്റ്റേഷനുകളിലെ അഗ്നിരക്ഷാ സേനയെത്തി രാവിലെ ഏഴോടെ തീപൂർണമായി അണച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular