Saturday, May 4, 2024
HomeUncategorizedചരിത്ര ഡബിള്‍ സെഞ്ച്വറി: നിസാരനല്ല നിസ്സാങ്ക

ചരിത്ര ഡബിള്‍ സെഞ്ച്വറി: നിസാരനല്ല നിസ്സാങ്ക

ല്ലെക്കിലെ: ശ്രീലങ്കയുടെ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ഡബിള്‍ സെഞ്ച്വറിക്ക് അർഹനായി ഓപ്പണർ പതും നിസ്സാങ്ക.

പല്ലെക്കിലെ വേദിയായ അഫ്‌ഗാനെതിരായ ഏകദിന പരമ്ബരയിലെ ആദ്യ മത്സരത്തിലാണ് നിസ്സാങ്ക ചരിത്ര ഡബിള്‍ സെഞ്ച്വറി നേടിയത്. അമ്ബതോവറും ബാറ്റ് ചെയ്ത നിസ്സാങ്ക 139 പന്ത് നേരിട്ട് 20 ഫോറും 8സിക്സും ഉള്‍പ്പെടെ 210 റണ്‍സുമായി പുറത്താകാതെ നിന്നു. നിസ്സാങ്കയുടെ ബാറ്റിംഗ് മികവിഷ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 381റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാൻ ഒടുവില്‍ റിപ്പോർട്ടുകിട്ടുമ്ബോള്‍ 17 ഓവറില്‍ 92/5 എന്ന നിലയില്‍ പതർച്ചയിലാണ്.

ഓപ്പണിംഗ് വിക്കറ്റില്‍ ആവിഷ്ക ഫെർണാണ്ടോയ്ക്കൊപ്പം (88) 182 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ നിസ്സാങ്ക മൂന്നാം വിക്കറ്റില്‍ സദീര സമരവിക്രമയ്ക്കൊപ്പം (45) 71 പന്തില്‍ 120 റണ്‍സിന്റെ കൂട്ടുകെട്ടുമുണ്ടാക്കി. 2000ല്‍ ഇന്ത്യയ്ക്കെതിരെ സന്നത് ജയസൂര്യ നേടിയ 189 റണ്‍സായിരുന്നു അന്താരാഷ്ട്ര ഏകദിനത്തില്‍ ഒരു ശ്രീലങ്കക്കാരന്റെ ഇതിന് മുമ്ബത്തെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ. ഏകദിനത്തിലെ ഏറ്റവും ഉയർന്ന അഞ്ചാമത്തെ വ്യക്തിഗത സ്കോർ എന്ന നേട്ടം പാകിസ്ഥാന്റെ ഫകർ സമാനൊപ്പം പങ്കിടാനും നിസ്സാങ്കയ്ക്കായി. ഏകദിനത്തിലെ ഏറ്റവും ഉയർന്ന ടീം സ്കോറില്‍ നാലാം സ്ഥാനത്താണ് ശ്രിലങ്കയുടെ 381/3.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular