Sunday, May 5, 2024
HomeKeralaകടയ്ക്കല്‍ യൂണിയൻ ചടയമംഗലം മേഖല സമ്മേളനം

കടയ്ക്കല്‍ യൂണിയൻ ചടയമംഗലം മേഖല സമ്മേളനം

ടയ്ക്കല്‍: എസ്.എൻ.ഡി.പി യോഗം കടയ്ക്കല്‍ യൂണിയനിലെ നിലമേല്‍, ചടയമംഗലം, ഇളമാട്, ഇട്ടിവാ പഞ്ചായത്തുകളിലെ 12 ശാഖകളിലെ ഭാരവാഹികളെ പങ്കെടുപ്പിച്ചുകൊണ്ട് ചടയമംഗലം മേഖല സമ്മേളനം ഇളമാട് ശാഖ മിനി ഓഡിറ്റോറിയത്തില്‍ നടന്നു.

യൂണിയൻ പ്രസിഡന്റ്‌ ഡി.ചന്ദ്രബോസ് അദ്ധ്യക്ഷനായി. സമ്മേളനം യോഗം കൗണ്‍സിലർ പച്ചയില്‍ സന്ദീപ് ഉദ്ഘാടനം ചെയ്തു. കുമാരനാശാൻ ചരമ ശതാബ്‌ദി അനുസ്മരണം വേങ്ങൂർ തുളസിധരൻ നിർവഹിച്ചു.

യൂണിയൻ വൈസ് പ്രസിഡന്റ്‌ കെ.പ്രേം രാജ്, കൗണ്‍സില്‍ അംഗങ്ങളായ ജി.നളിനാക്ഷൻ, എസ്.വിജയൻ, വി.അമ്ബിളിദാസൻ, പാങ്ങലുകാട് ശശിധരൻ, എംപ്ലോയിസ് ഫാറം യൂണിയൻ പ്രസിഡന്റ്‌ അശ്വനി കുമാർ, ഇളമാട് ശാഖ സെക്രട്ടറി ആർ.സന്തോഷ്‌, തേവന്നൂർ ശാഖ പ്രസിഡന്റ്‌ കെ.രാജ മണി, വേങ്ങൂർ ചെറുവക്കല്‍ ശാഖ പ്രസിഡന്റ്‌ ജയലാല്‍, സെക്രട്ടറി സുദർശനൻ, ചെറിയവെളിനല്ലൂർ ശാഖ സെക്രട്ടറി മധു, തെരുവിൻഭാഗം ശാഖ പ്രസിഡന്റ്‌ മോഹനൻ, സെക്രട്ടറി സജു, ചടയമംഗലം ശാഖ പ്രസിഡന്റ്‌ സനല്‍, ഇടയ്ക്കോട് ശാഖ സെക്രട്ടറി ദേവദാസ്, കുരിയോട് ശാഖ പ്രസിഡന്റ്‌ വാസുദേവൻ, സെക്രട്ടറി സജീവ് അക്കരവിള, ചുണ്ട ശാഖ പ്രസിഡന്റ്‌ എസ്.രാജേന്ദ്രൻ, സെക്രട്ടറി പി.ജയകുമാർ, കോട്ടുക്കല്‍ ശാഖ പ്രസിഡന്റ്‌ മോഹനൻ, സെക്രട്ടറി കെ.കനകമ്മ എന്നിവർ സംസാരിച്ചു. ശാഖയിലെ മുതിർന്ന ഭാരവാഹികളെയും ഡോ.സജീവ്, എസ്.വിദ്യാധരൻ എന്നിവരെയും ആദരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular