Sunday, April 28, 2024
HomeCinema37ാം വിവാഹവാര്‍ഷികം ആഘോഷിച്ച്‌ ഗായിക ചിത്ര

37ാം വിവാഹവാര്‍ഷികം ആഘോഷിച്ച്‌ ഗായിക ചിത്ര

ഴിഞ്ഞ ദിവസം ഗായിക ചിത്ര അവരുടെ 37ാം വിവാഹവാര്‍ഷികം ആഘോഷിച്ചു. ചിത്രയ്‌ക്കും ഭര്‍ത്താവ് വിജയ് ശങ്കറിനുമൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ച്‌ ര‌ഞ്ജിനി ഹരിദാസ് പങ്കുവെച്ച സമൂഹമാധ്യമത്തിലെ പോസ്റ്റ് വൈറലായിരുന്നു.

ചിത്ര ശാന്തമായ സ്നേഹശക്തിയാണെങ്കില്‍ ഭര്‍ത്താവ് വിജയ് ശങ്കര്‍ ആഞ്ഞടിക്കുന്ന സുനാമിയാണെന്ന രഞ്ജിനിയുടെ അഭിപ്രായപ്രകടനത്തോടെ നടിമാരായ നൈല ഉഷ, കൃഷ്ണപ്രഭ തുടങ്ങി ഒട്ടേറെപ്പേര്‍ പ്രതികരിച്ചിരുന്നു. വ്യക്തികള്‍ എന്ന നിലയില്‍ നിങ്ങള്‍ രണ്ട് ധ്രുവങ്ങളിലാണെങ്കിലും ഒന്നിച്ച്‌ ഇരുവരും ഒരു വിജയ കൂട്ടുകെട്ടാണെന്നും രഞ്ജിനി ഹരിദാസ് ഈ കുറിപ്പില്‍ പറയുന്നു.

എന്തായാലും ഏകമകള്‍ വിടപറഞ്ഞതിന് ശേഷം ഏകാന്തതയിലേക്ക് ഉള്‍വലിഞ്ഞുപോയ ചിത്ര ശക്തിയോടെ ഗാനവേദികളില്‍ തിരിച്ചുവരുന്നതിന് കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളം സാക്ഷ്യം വഹിച്ചിരുന്നു. ഇപ്പോള്‍ ദുര്‍ബലയും തൊട്ടാവാടിയുമായി പഴയ ചിത്രയെയല്ല, കുറെക്കൂടി കരുത്താര്‍ജ്ജിച്ച ചിത്രയെയാണ് കേരളം ഇന്ന് കാണുന്നത്.

ഈയിടെ അയോധ്യയില്‍ രാമക്ഷേത്രമുയരുന്നതിനൊപ്പം ജനവരി 22ന് പ്രാണപ്രതിഷ്ഠ നടക്കുമ്ബോള്‍ സ്ത്രീകള്‍ എല്ലാവരും വിളക്ക് കത്തിക്കുകയും രാമനാമം ജപിക്കുകയും ചെയ്യണമെന്ന ചിത്രയുടെ വാക്കുകളെ കമ്മ്യൂണിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള ഒരു വിഭാഗം വിവാദമാക്കിമാറ്റിയിരുന്നു. ചിത്ര മാപ്പ് പറയണം എന്ന ശക്തമായ ആവശ്യം വിമര്‍ശകരും സൈബര്‍ സഖാക്കളും ഉയര്‍ത്തിയെങ്കിലും മാപ്പ് പറയാത്ത ചിത്രയെയാണ് കേരളം കണ്ടത്. സ്വന്തം വിശ്വാസത്തെ മുറുകെപ്പിടിക്കുന്ന ഗായിക തന്നെയാണ് ചിത്ര ഇന്ന്.

അന്നത്തെ വിവാദത്തിന് ശേഷം ചിത്രയ്‌ക്ക് പൊതുപരിപാടികള്‍ വര്‍ധിക്കുകയാണ്. കേരളത്തില്‍ മാത്രമല്ല, കേരളത്തിന് പുറത്തു ംചിത്രയ്‌ക്ക് പൊതുപരിപാടികളും ധാരാളമായി വരുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular