Saturday, April 27, 2024
HomeUncategorizedറഷ്യൻ യുദ്ധക്കപ്പല്‍ മുക്കിയെന്ന് യുക്രെയ്ൻ

റഷ്യൻ യുദ്ധക്കപ്പല്‍ മുക്കിയെന്ന് യുക്രെയ്ൻ

കിയവ്: കരിങ്കടലിലെ ശക്തമായ റഷ്യൻ നാവിക സേനക്കെതിരെ തുടരുന്ന ആക്രമണത്തില്‍ യുദ്ധക്കപ്പല്‍ തകർത്തതായി യുക്രെയ്ൻ സൈന്യം.

റഷ്യൻ നിയന്ത്രിത ക്രിമിയയില്‍ ആലുപ്കയോടു ചേർന്ന കടലിലാണ് കൂറ്റൻ കപ്പലായ സീസർ കുനികോവ് ഡ്രോണ്‍ ആക്രമണത്തില്‍ കാര്യമായ കേടുപാടുകള്‍ പറ്റി മുങ്ങിയതെന്ന് റിപ്പോർട്ടുകള്‍ പറയുന്നു. നിരവധി റഷ്യൻ സൈനിക ദൗത്യങ്ങളില്‍ പ്രധാന പങ്കുവഹിച്ച യുദ്ധക്കപ്പലാണിത്. ആക്രമണത്തെ കുറിച്ച്‌ റഷ്യ പ്രതികരിച്ചിട്ടില്ല. ഈ മാസം റഷ്യയുടെ രണ്ടാം യുദ്ധക്കപ്പലാണ് യുക്രെയ്ൻ ആക്രമണത്തിനിരയാകുന്നത്. ഫെബ്രുവരി ഒന്നിന് രാത്രി ഡ്രോണ്‍ പതിച്ച്‌ ഇവാനോവെറ്റ്സ് എന്ന കപ്പല്‍ മുങ്ങിയിരുന്നു.

87 നാവികരുമായി റഷ്യയുടെ ഏറ്റവും പുതിയ യുദ്ധക്കപ്പലുകളിലൊന്നാണിത്. റഷ്യയുടെ കരിങ്കടല്‍ സേനാവ്യൂഹത്തിന്റെ 20 ശതമാനവും തകർത്തുകളഞ്ഞതായും 25 കപ്പലുകള്‍ ഇതുവരെ നശിപ്പിച്ചിട്ടുണ്ടെന്നും യുക്രെയ്ൻ പറയുന്നു.

അതിനിടെ, യുക്രെയ്നില്‍ വെടിനിർത്തലിന് റഷ്യ സമ്മതിച്ചെന്ന വാർത്ത നിഷേധിച്ച്‌ ക്രെംലിൻ. ഇടനിലക്കാരിലൂടെ യു.എസ് വഴി യുക്രെയ്നില്‍ വെടിനിർത്തലിന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ സന്നദ്ധത അറിയിച്ചെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുണ്ടായിരുന്നു.

എന്നാല്‍, വാർത്ത ശരിയല്ലെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെഷ്കോവ് പറഞ്ഞു.

അതിനിടെ, റഷ്യക്ക് ആയുധങ്ങള്‍ ലഭിക്കുന്നത് ഇല്ലാതാക്കാൻ ചൈനയിലെ കമ്ബനികള്‍ക്കുമേല്‍ ഉപരോധനീക്കവുമായി യൂറോപ്യൻ യൂനിയൻ രംഗത്തെത്തി.

പുറംരാജ്യങ്ങളില്‍നിന്ന് ആയുധമെത്തിക്കാൻ സഹായിക്കുന്നുവെന്ന് ആരോപണമുനയിലുള്ള ചൈനയിലെ മൂന്നും ഹോങ്കോങ്ങിലെ നാലും ഇന്ത്യയിലെ ഒന്നും കമ്ബനികളാകും ഉപരോധത്തില്‍ കുരുങ്ങുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular