Sunday, April 28, 2024
HomeKeralaഅയോദ്ധ്യയിലേക്കുള്ള സ്‌പെഷ്യല്‍ ആസ്താ ട്രെയിൻ; ത്രിപുരയില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു

അയോദ്ധ്യയിലേക്കുള്ള സ്‌പെഷ്യല്‍ ആസ്താ ട്രെയിൻ; ത്രിപുരയില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു

ഗർത്തല: അയോദ്ധ്യയിലേക്കുള്ള പ്രത്യേക ആസ്ത ട്രെയിൻ ത്രിപുരയില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. 400-ഓളം തീർത്ഥാടകരുമായി ട്രെയിൻ സർവീസ് ആരംഭിച്ചു.

ഇന്നലെ വൈകുന്നേരം അഗർത്തല റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ത്രിപുര മുഖ്യമന്ത്രി മണിക് സാഹ ട്രെയിൻ ഫ്‌ളാഗ് ഓഫ് ചെയ്തു.

ത്രിപുരയില്‍ നിന്നും ഇതാദ്യമായാണ് ഇത്രയധികം ആളുകള്‍ അയോദ്ധ്യയിലേക്ക ഒരുമിച്ച്‌ പോകുന്നത്. ഉദ്ഘാടനത്തിന് പിന്നാലെ ത്രിപുരയ്‌ക്ക് പുതിയ ട്രെയിനുകള്‍ സമ്മാനിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനോടിം അദ്ദേഹം നന്ദി അറിയിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അയോദ്ധ്യയിലേക്കുള്ള യാത്ര സുഗമമാക്കുന്നതിനായി ഇന്ത്യൻ റെയില്‍വേയുടെ പ്രഖ്യാപനമാണ് ആസ്ത സ്‌പെഷ്യല്‍ ട്രെയിൻ. നിലവില്‍ 200-ല്‍ അധികം ആസ്ത സ്‌പെഷ്യല്‍ ട്രെയിനുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി സർവീസ് നടത്തുന്നുണ്ട്. ഒരു ട്രെയിനില്‍ ഏകദേശം 1400 പേർക്ക് യാത്ര ചെയ്യാവുന്നതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular