Wednesday, May 8, 2024
HomeCinemaബജറ്റ് 12.5 കോടി, ഏഴ് ദിവസത്തില്‍ 26 കോടി; തെന്നിന്ത്യയില്‍ തരംഗമായി പ്രേമലു

ബജറ്റ് 12.5 കോടി, ഏഴ് ദിവസത്തില്‍ 26 കോടി; തെന്നിന്ത്യയില്‍ തരംഗമായി പ്രേമലു

തെന്നിന്ത്യൻ തിയറ്ററില്‍ തരംഗമായി മാറുകയാണ് ഗിരീഷ് എഡി ചിത്രം പ്രേമലു. കേരളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലുമെല്ലാം ചിത്രം ഹിറ്റാണ്.

ഏഴ് ദിവസം കൊണ്ട് ചിത്രം ആഗോള തലത്തില്‍ നിന്ന് 26 കോടി രൂപയാണ് കളക്‌ട് ചെയ്തിരിക്കുന്നത്. കേരളത്തില്‍ നിന്ന് മാത്രം 14 കോടി നേടിയെന്നാണ് റിപ്പോർട്ടുകള്‍. 12.5 കോടിയായിരുന്നു ചിത്രത്തിന്റെ മുതല്‍ മുടക്ക്.

ആദ്യ ദിനം തൊണ്ണൂറുലക്ഷമായിരുന്നു ചിത്രത്തിന്റെ കലക്‌ഷൻ. രണ്ടാം ദിനം ഇത് ഇരട്ടിയായി വർധിച്ചു. മൗത്ത്പി പബ്ലിസിറ്റി കൂടിയതോടെ ഹൗസ് ഫുള്ളായി മുന്നേറുകയാണ് ചിത്രം. ഓസ്ട്രേലിയ പോലുളള വിദേശ രാജ്യങ്ങളിലും മികച്ച പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്.

ന‌സ്‌ലിൻ, മമിത ബൈജു എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം റൊമാന്റിക്‌ കോമഡി എന്റര്‍ടൈനറാണ്. ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ഗിരീഷ്‌ എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദിലീഷ് പോത്തൻ, ഫഹദ് ഫാസില്‍, ശ്യാം പുഷ്ക്കരൻ എന്നിവർ ചേര്‍ന്നാണ് ‘പ്രേമലു’ നിര്‍മിച്ചിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular