Thursday, May 2, 2024
HomeKeralaതമിഴ്നാട് ലോബിയുടെ ഈ ക്രൂരത അവസാനിപ്പിച്ചില്ലെങ്കില്‍ കേരളത്തിലുളളവര്‍ മാരക രോഗം പിടിപെട്ട് കിടപ്പിലാകും

തമിഴ്നാട് ലോബിയുടെ ഈ ക്രൂരത അവസാനിപ്പിച്ചില്ലെങ്കില്‍ കേരളത്തിലുളളവര്‍ മാരക രോഗം പിടിപെട്ട് കിടപ്പിലാകും

തിരൂർ: രാസവസ്തു ഉപയോഗിച്ച വറ്റല്‍ മുളക് ജില്ലയില്‍ വ്യാപകമാകുന്നു. തിരൂർ, കോട്ടക്കല്‍, മഞ്ചേരി, പെരിന്തല്‍മണ്ണ, വളാഞ്ചേരി എന്നീ സ്ഥലങ്ങളിലാണ് രാസവസ്തു ഉപയോഗിച്ച വറ്റല്‍ മുളക് കൂടുതലായും വില്‍പ്പന നടത്തുന്നത്.

രാസവസ്തു ഉപയോഗിച്ച വറ്റല്‍മുളക് ഒരു കിലോക്ക് 90 രൂപയാണ് വില. എന്നാല്‍ നല്ല വെറ്റല്‍ മുളക് ഒരു കിലോയ്ക്ക് 180 ഉം 200 രൂപയാണ് വരുന്നത്.

റംസാൻ പ്രമാണിച്ച്‌ തമിഴ്നാട്ടില്‍ നിന്നും ലോറിയില്‍ കയറ്റിക്കൊണ്ട് ഓരോ ടൗണുകളിലും തൊഴിലാളികളെ വെച്ച്‌ വില്‍പ്പന നടത്തുകയാണ്. രാസവസ്തു മുളക് ഒരു കിലോക്ക് 90 രൂപയാണ് വില വരുന്നത്. പലചരക്ക് വ്യാപാരികള്‍ കടയില്‍ നല്ലയിനം വെറ്റല്‍ മുളക് ഇരുന്നൂറു രൂപക്കാണ് വില്‍പന നടത്തുന്നതെന്നാണ് പറയുന്നത്.

തമിഴ്നാട് ലോബിയാണ് ഇതിന്റെ പിന്നില്‍. തഴിഴ് നാട്ടില്‍ നിന്നും നൂറ് കണക്കിന് ലോഡുകളാണ് കേരളത്തിലേക്ക് കടത്തുന്നത്.കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുൻപ് വടകര, തലശ്ശേരി എന്നിവടങ്ങളില്‍ നിന്നും ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥന്മാർ ഇത്തരം ലോഡുകള്‍ പിടികൂടിയിരുന്നു.

പരിശോധന നടത്തിയപ്പോള്‍ വൻതോതില്‍ കാൻസർ പോലുള്ള രോഗങ്ങള്‍ പിടിക്കപ്പെടാൻ കാരണമാവുന്ന മായങ്ങള്‍ ചേർത്തിയാണ് കേരളത്തിലേക്ക് കൊണ്ടുവരുന്നതെന്ന് കണ്ടെത്തിയിരുന്നു. കോയമ്ബത്തൂർ ഭാഗങ്ങളില്‍ നിന്നാണ് ഇത്തരത്തിലുള്ള രാസവസ്തു ഉപയോഗിച്ച്‌ വറ്റല്‍ മുളക് ഇറങ്ങുന്നത്. എന്നാല്‍ ഈ വ്യാജ വറ്റല്‍ മുളക് തിരിച്ചറിഞ്ഞ ചില വ്യാപാരികള്‍ നല്ലയിനം മുളകാണ് കടയില്‍ വില്പന നടത്തുന്നത്. വ്യാജ വറ്റല്‍ മുളക് വ്യാപകമായി ഇറങ്ങുന്നതിനാല്‍ ജില്ലയില്‍ ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തണമെന്ന് പലചരക്ക് വ്യാപാരികള്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular