Saturday, April 27, 2024
HomeKeralaകുതിരാനില്‍ വൻ മയക്കുമരുന്ന് വേട്ട; ആഡംബര കാറുകളില്‍ കടത്തിയത് 3.75 കോടിയുടെ മയക്കുമരുന്ന്

കുതിരാനില്‍ വൻ മയക്കുമരുന്ന് വേട്ട; ആഡംബര കാറുകളില്‍ കടത്തിയത് 3.75 കോടിയുടെ മയക്കുമരുന്ന്

ട്ടിക്കാട്: ദേശീയപാതയില്‍ കുതിരാൻ തുരങ്കത്തിന് സമീപം വൻ മയക്കുമരുന്ന് വേട്ട. ആഡംബര കാറുകളില്‍ കടത്തുകയായിരുന്ന മൂന്നേമുക്കാല്‍ കോടി രൂപ വിലവരുന്ന മൂന്ന് കിലോ ഹാഷിഷ് ഓയിലും 77 കിലോ കഞ്ചാവുമാണ് പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് പുത്തൂർ സ്വദേശി അരുണ്‍, കോലഴി സ്വദേശി അഖില്‍ എന്നിവരെ തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണറുടെ കീഴിലുള്ള ലഹരിവിരുദ്ധ സ്ക്വാഡും പീച്ചി പോലീസും ചേർന്ന് പിടികൂടി. രണ്ടുലക്ഷം രൂപയും ഇവരില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച പുലർച്ചെ 1:30-നാണ് ലഹരിവസ്തുക്കള്‍ പിടികൂടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular