Monday, May 6, 2024
HomeIndiaരാജ്യത്തെ ആദ്യ സ്വവര്‍ഗാനുരാഗിയായ ജഡ്ജിയായി സൗരഭ് കൃപാല്‍

രാജ്യത്തെ ആദ്യ സ്വവര്‍ഗാനുരാഗിയായ ജഡ്ജിയായി സൗരഭ് കൃപാല്‍

ന്യൂഡല്‍ഹി: മുതിര്‍ന്ന അഭിഭാഷകന്‍ സൗരഭ് കൃപാലിനെ ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായി സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ ചെയ്തു. നാലു വര്‍ഷത്തിന് ശേഷമാണ് സൗരഭ് കൃപാലിനെ ജഡ്ജിയാക്കാനുള്ള ഡല്‍ഹി ഹൈക്കോടതിയുടെ ശുപാര്‍ശ സുപ്രീംകോടതി കൊളീജിയം അംഗീകരിച്ചത്. ഇതോടെ രാജ്യത്തെ ആദ്യത്തെ സ്വവര്‍ഗാനുരാഗിയായി ജഡ്ജിയാകും സൗരഭ് കൃപാല്‍.

സുപ്രീം കോടതി സ്വവര്‍ഗരതി കുറ്റകരമല്ലാതാക്കിയ രണ്ട് സുപ്രധാന കേസുകളില്‍ ഹര്‍ജിക്കാരുടെ അഭിഭാഷകനായിരുന്നു കൃപാല്‍. 2018ലാണ് സൗരഭ് കൃപാലിനെ ജഡ്ജിയാക്കാനുള്ള ശപാര്‍ശ കൊളീജിയത്തിന്റെ മുന്നിലെത്തുന്നത്. 2019 ജനുവരിയിലും അതേ വര്‍ഷം ഏപ്രിലിലും കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലും കൊളീജിയത്തിന് മുന്നില്‍ ശുപാര്‍ശ എത്തിയെങ്കിലും മാറ്റിവെക്കുകയായിരുന്നു.

 

ഇപ്പോള്‍ ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ അധ്യക്ഷതിയലുള്ള കൊളീജിയമാണ് തീരുമാനം എടുത്തിരിക്കുന്നത്. മാര്‍ച്ചില്‍ ഡല്‍ഹി ഹൈക്കോടതിയിലെ 31 ജഡ്ജിമാരും ഏകകണ്ഠമായി അദ്ദേഹത്തിന്റെ പദവി അംഗീകരിച്ചതിനെത്തുടര്‍ന്ന് കൃപാലിനെ മുതിര്‍ന്ന അഭിഭാഷകനായി ഡല്‍ഹി ഹൈക്കോടതി മുതിര്‍ന്ന അഭിഭാഷകനായി ഡല്‍ഹി ഹൈക്കോടതി നിയമിച്ചിരുന്നു.

ഓക്സ്ഫഡ്, കാംബ്രിഡ്ജ് സര്‍വകലാശാലകളില്‍ നിന്നാണ് സൗരഭ് കൃപാല്‍ നിയമപഠനം പൂര്‍ത്തീകരിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ബി.എന്‍.കൃപാല്‍ 2002-ല്‍ ആറു മാസക്കാലം ഇന്ത്യയുടെ ചീഫ് ജസ്റ്റിസായിരുന്നു.

സൗരഭ് കൃപാലിന്റെ പങ്കാളി സ്വിറ്റ്സര്‍ലന്‍ഡ് എംബസിയില്‍ ജോലി ചെയ്യുന്ന വിദേശ പൗരനാണെന്നാണ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ നിയമനത്തെ എതിര്‍ത്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular