Saturday, April 27, 2024
HomeIndiaആളെക്കൊല്ലി നായ്‌ക്കള്‍ വേണ്ട; റോട്ട്‍വീലര്‍, പിറ്റ്ബുള്‍ അടക്കം 23 ഇനം നായകളുടെ ഇറക്കുമതി തടയണം; സംസ്ഥാനങ്ങളോട്...

ആളെക്കൊല്ലി നായ്‌ക്കള്‍ വേണ്ട; റോട്ട്‍വീലര്‍, പിറ്റ്ബുള്‍ അടക്കം 23 ഇനം നായകളുടെ ഇറക്കുമതി തടയണം; സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: മനുഷ് ജീവന് അപകടമെന്ന വിലയിരുത്തലില്‍ പിറ്റ്ബുള്‍ ടെറിയർ, അമേരിക്കൻ ബുള്‍ഡോഗ്, റോട്ട്‌വീലർ, തുടങ്ങി ഇരുപതില്‍ അധികം നായകളുടെ ഇറക്കുമതിയും വില്‍പ്പനയും കേന്ദ്ര സർക്കാർ നിരോധിച്ചു.

അപകടകാരികളായ നായകള്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ ലൈെസൻസ് നല്‍കരുതെന്ന് നിർദേശിച്ച്‌ കേന്ദ്രം സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കത്ത് നല്‍കിയിട്ടുണ്ട്.

ലീഗല്‍ അറ്റോർണിസ് ആൻഡ് ബാരിസ്റ്റർ ലോ ഫേം എന്ന സംഘടന ഇവയുള്‍പ്പെടെ ചില വിഭാഗം നായകളുടെ നിരോധിക്കണമെന്നും , ഈ നായകളെ വളർത്തുന്നതിന് ഇത് വരെ അനുവദിച്ച ലൈസൻസുകള്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. മനുഷ്യ ജീവന് അപകടകാരികള്‍ ആണെന്ന വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാരിന്റെ നടപടി .ഇതിനെ തുടർന്ന് അപകടകാരികളായ ഇനം നായക്കളെ നിരോധിക്കണമെന്ന്‌ കേന്ദ്ര സർക്കാരിനോട് ഡല്‍ഹി ഹൈക്കോടതി നിർദേശിക്കുകയായിരുന്നു .

പട്ടികയില്‍ ഉള്‍പ്പെട്ട നായകള്‍ ഇവ: പിറ്റ്ബുള്‍ ടെറിയര്‍, ടോസ ഇനു, അമേരിക്ക സ്റ്റാഫോര്‍ഡ്ഷയര്‍ ടെറിയര്‍, ഫില ബ്രസീലിറോ, ഡോഗോ അര്‍ജന്റീനോ, അമേരിക്കന്‍ ബുള്‍ഡോഗ്, ബോസ്‌ബോയല്‍, കംഗല്‍, സെന്‍ട്രല്‍ ഏഷ്യന്‍ ഷെപ്പേര്‍ഡ് ഡോഗ് .

കൊക്കേഷ്യന്‍ ഷെപ്പേര്‍ഡ് ഡോഗ്, സൗത്ത് റഷ്യന്‍ ഷെപ്പേര്‍ഡ് ഡോഗ്, ടോണ്‍ജാക്ക്, സാര്‍പ്ലാനിനാക്, ജാപ്പനീസ് ടോസ, മാസ്ടിഫ്‌സ്, റോട്ട്‌വീലര്‍, ടെറിയര്‍സ്, റൊഡേഷ്യന്‍ റിഡ്ജ്ബാക്ക്, വുള്‍ഫ് ഡോഗ്‌സ്, കാനറിയോ, അക്ബാഷ്, മോസ്‌കോ ഗ്വാര്‍, കെയ്ന്‍ കോര്‍സോ, ബാന്‍ഡോ എന്നിവയും ബാൻഡോ എന്നറിയപ്പെടുന്ന തരത്തിലുള്ള എല്ലാ നായകളുടെയും ഇറക്കുമതിയും വില്പനയുമാണ് വിലക്കിയത്. ഇവയുടെ ക്രോസ് ബ്രീഡുകളെയും വിലക്കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular